Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ട്രക്കിൽ 24...

യു.പിയിൽ ട്രക്കിൽ 24 പശുക്കൾ ചത്തനിലയിൽ; പശുക്കടത്ത്​ സംശയിച്ച്​ പൊലീസ്​

text_fields
bookmark_border
യു.പിയിൽ ട്രക്കിൽ 24 പശുക്കൾ ചത്തനിലയിൽ; പശുക്കടത്ത്​ സംശയിച്ച്​ പൊലീസ്​
cancel

ലഖ്​നോ: കാൺപൂർ-പ്രയാഗ്​രാജ്​ ദേശീയപാതയിൽ ട്രക്കിൽ 24 പശുക്കൾ ചത്തനിലയിൽ. പൊലീസ്​ നടത്തിയ പതിവ്​ പരിശോധനക്കിടയിലാണ്​ പശുക്കളെ ചത്തനിലയിൽ കണ്ടെത്തിയത്​.

നൗവ താൽ മേഖലയിലെ ബൈപാസിലാണ്​ പൊലീസ്​ പരിശോധന നടത്തിയത്​. വാഹനം ​​ തടഞ്ഞയുടൻ ​​ഡ്രൈവറും ക്ലീനറും ഇറങ്ങിയോ​ടിയെന്ന് കോട്ടവാലി​ സ്​റ്റേഷൻ ഹൗസ് ഓഫീസർ രവീന്ദ്ര ശ്രീവാസ്​തവ പറഞ്ഞു.

പൊലീസ്​ പരിശോധിക്കു​േമ്പാൾ 24 പശുക്കൾ ചത്തനിലയിലും ഒരെണ്ണം ജീവനോടെയുമുണ്ടായിരുന്നു. ട്രക്കിൻെറ രജിസ്​ട്രേഷൻ നമ്പറിൻെറ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്​. കാൺപൂരിൽ നിന്ന്​ പ്രയാഗ്​രാജിലേക്ക്​ പശുക്കളെ കടത്താനായിരുന്നു ശ്രമമെന്ന്​ സംശയിക്കുന്നതായും ശ്രീവാസ്​തവ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP state assemblyCow Smuggling
News Summary - 24 cows found dead in truck on UP highway, police suspect smuggling
Next Story