23 ആണ്ട് കാരാഗൃഹത്തിൽ; ഒടുവിൽ നിരപരാധികൾ
text_fieldsജയ്പുർ: 23 വർഷം ജാമ്യം പോലും ലഭിക്കാതെ കാരാഗൃഹത്തിൽ. ഒടുവിൽ നിര പരാധിയെന്ന് കണ്ടെത്തി വിട്ടയക്കൽ. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ട ാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം പിന്ത ുടരുന്ന ഇന്ത്യൻ നീതിന്യായ വ്യവസ്ഥയാണ് ഒരുപറ്റം മനുഷ്യരെ കൽത് തുറുങ്കിലടച്ചത്. അതും നീണ്ട 23 കൊല്ലം. സംലേട്ടി സ്ഫോടനക്കേസിൽ പ്രതിചേർത്തതോടെയാണ് ഇവരുടെ ജീവിതം അഴിക്കുള്ളിലായത്.
രാജസ്ഥാൻ ഹൈേകാടതി കുറ്റമുക്തരാക്കി വെറുതെവിട്ടിട്ട് ഒരു ദിവസംകൂടി കഴിഞ്ഞാണ് ഇവർക്ക് ജയ്പുർ സെൻട്രൽ ജയിലിെൻറ പടിയിറങ്ങാനായത്. ഗൂഢാലോചനക്കുറ്റം തെളിയിക്കാനായില്ലെന്ന് പറഞ്ഞാണ് ഇവരെ വെറുതെവിട്ടത്. 14 പേരുടെ മരണത്തിനും 39 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ 1996ലെ സംലേട്ടി ബസ് സ്ഫോടനക്കേസിൽ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഇവരെ ജയിലിലടച്ചത്. കേസിലെ മുഖ്യപ്രതി ഡോ. അബ്ദുൽ ഹമീദുമായി കേസിൽ പ്രതികൾക്കുള്ള ബന്ധം പ്രോസിക്യൂഷന് തെളിയിക്കാനായില്ല. ഡോ. അബ്ദുൽ ഹമീദിെൻറ ജീവപര്യന്തം ശിക്ഷ ശരിവെക്കുകയും ചെയ്തു.
42കാരനായ ലത്തീഫ് അഹ്മദ്, 48കാരനായ അലി ഭട്ട്, 39കാരനായ മിർസ നിസാർ, 57കാരനായ അബ്ദുൽ ഗോനി, 56കാരനായ റയീസ് ബേഗ് എന്നിവരാണ് ചൊവ്വാഴ്ച ജയിലറക്കുള്ളിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെച്ചത്. 1996 ജൂണിനും 1997 ജൂണിനും ഇടയിൽ ജയിലിലായവരാണ് ഇവരെല്ലാം. ഇക്കാലത്തിനിടെ ഡൽഹിയിലും അഹ്മദാബാദിലുമെല്ലാം തടവറക്കുള്ളിലായിരുന്നു ഇവർ.
1996 മേയ് 22ന് ആഗ്രയിൽനിന്ന് ബിക്കാനീറിലേക്ക് പോകുന്ന ബസിലായിരുന്നു 14 പേരുടെ മരണത്തിനും 39 പേർക്ക് പരിക്കേൽക്കാനും ഇടയാക്കിയ സ്ഫോടനം. 13 പേരുടെ മരണത്തിനിടയാക്കിയ ലജ്പത്നഗർ ബോംബ് സ്ഫോടനത്തിന് തൊട്ടടുത്ത ദിവസമായിരുന്നു സംലേട്ടി ബസ് സ്ഫോടനം നടന്നത്. ജമ്മു-കശ്മീർ ലിബറേഷൻ ഫ്രണ്ടാണ് സ്ഫോടനത്തിന് പിന്നിലെന്നും ഇവർക്ക് 1996ൽ ജയ്പുരിൽ നടന്ന സ്ഫോടനക്കേസിൽ പങ്കുണ്ടെന്നും ആരോപിച്ചാണ് ഇവർക്ക് ജാമ്യവും പരോളും നൽകാതെ തുറുങ്കിലടച്ചത്.
അന്വേഷണസംഘം കേസിൽ പ്രതിചേർക്കുംമുമ്പ് ഒരിക്കൽപോലും ഇവർ തമ്മിൽ കണ്ടിട്ടില്ല. ഒരാൾ പ്ലസ് വൺ വിദ്യാർഥിയായിരുന്നു അന്ന്. ഈ ലോകം എന്തെന്ന് അറിയാത്ത 23 വർഷങ്ങളാണ് കടന്നുപോയത്. നിരപരാധികളെന്ന് പറഞ്ഞ് വെറുതെവിട്ടെങ്കിലും ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ജീവിതംതന്നെയാണ്. മാതാപിതാക്കളുടെയും ഉറ്റ ബന്ധുക്കളുടെയും അന്ത്യകർമങ്ങൾപോലും ചെയ്യാനായില്ല. സഹോദരിയുടെ വിവാഹം കഴിഞ്ഞ് അവരുടെ മക്കൾ വിവാഹപ്രായമായി - നിരപരാധികൾ ആവലാതികളുടെ ഭാണ്ഡക്കെട്ടഴിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
