Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2023 1:38 PM IST Updated On
date_range 10 April 2023 1:38 PM ISTയുദ്ധക്കപ്പലിന്റെ സമുദ്ര അഭ്യാസത്തിനിടെ പരിക്ക്; 23 കാരനായ നാവിക ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: മിസൈൽ വാഹിനിയായ യുദ്ധക്കപ്പലിന്റെ സമുദ്ര അഭ്യാസത്തിനിടെ ഗുരുതര പരിക്കേറ്റ നാവിക ഉദ്യോഗസ്ഥൻ മരിച്ചു. 23 കാരനായ മോഹിത് ആണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു.
മിസൈൽ വാഹിനിയായ ഐ.എൻ.എസ് ബ്രഹ്മപുത്രയിലെ മെക്കാനിക്കായിരുന്നു മോഹിത്. ഏപ്രിൽ എട്ടിന് സമുദ്രത്തിലെ അഭ്യാസങ്ങൾക്കിടെ അപകടമുണ്ടായി മോഹിതിന് പരിക്കേൽക്കുകയായിരുന്നുവെന്ന് നാവിക സേന അറിയിച്ചു.
പരിക്ക് ഗുരുതരമായതിനാൽ മോഹിത് മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
വിഷയത്തിൽ അന്വേഷണ സംഘത്തെ പ്രഖ്യാപിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നാവികസേനാ മേധാവി അഡ്മിറൽ ആർ. ഹരികുമാറും നാവികസേനയിലെ ഉദ്യോഗസ്ഥരും മോഹിതിന് ആദരാഞ്ജലികൾ അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

