Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുരോഹിത​െൻറ ചിത്രം...

പുരോഹിത​െൻറ ചിത്രം മോർഫ്​ ചെയ്​ത്​ പ്രചരിപ്പിച്ചു; മതവികാരം വ്രണപ്പെടുത്തിയതിന്​ 23കാരൻ അറസ്​റ്റിൽ

text_fields
bookmark_border
23-year-old held for posting morphed images of saint on social media
cancel

ഹൈദരാബാദ്​: പുരോഹിത​െൻറ ചിത്രം മോർഫ് ചെയ്​ത്​ പ്രചരിപ്പിച്ച 23കാരൻ അറസ്​റ്റിൽ. മതവികാരം വ്രണപ്പെടുത്തിയതിനാണ്​ കേസ്​.

പുരോഹിത​െൻറ പരാതിയിൽ ഹൈദരാബാദ്​ സൈ​ബർ ​ക്രൈം വിഭാഗം വെബ്​ ഡിസൈനർ കൂടിയായ കിരൺ കുമാറിനെ അറസ്​റ്റ്​ ചെയ്യുകയായിരുന്നു. പുരോഹിത​െൻറ ചിത്രത്തിൽ മാറ്റം വരുത്തുകയും ഫേസ്​ബുക്കിൽ പോസ്​റ്റ്​ ചെയ്യുകയുമായിരുന്നു കിരൺ​.

സംഘറെഡ്ഡി ജില്ലയിലെ ജിന്നാരം സ്വദേശിയാണ്​ പ്രതി. അറസ്​റ്റ്​ ചെയ്​തശേഷം കോടതിയിൽ ഹാജരാക്കിയ കിരണിനെ പൊലീസ്​ കസ്​റ്റഡിയിൽ വിട്ടു.

വിരമിച്ച ജഡ്​ജി കൂടിയാണ്​ പരാതിക്കാരനായ പുരോഹിതൻ. നാലുമാസം മുമ്പാണ്​ ഇയാൾ പരാതി നൽകിയിരുന്നത്​. അജ്ഞാത വ്യക്തി ത​െൻറ ചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ ഫേസ്​ബുക്കിൽ പങ്കുവെക്കുകയും കുറ്റകരമായ ഉള്ളടക്കങ്ങൾ പോസ്​റ്റ്​ ചെയ്യുകയും ചെയ്​തുവെന്നായിരുന്നു പരാതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediamorphingPolice
News Summary - 23-year-old held for posting morphed images of saint on social media
Next Story