Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിലെ പൂഞ്ചിൽ ബസ് മറിഞ്ഞ് 23 മരണം
text_fieldsbookmark_border
ശ്രീനഗർ: കശ്മീരിലെ പൂഞ്ച് ജില്ലയിൽ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു. പൂഞ്ചിൽ നിന്ന് ലോറാനില േക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. മൻഡി എരിയയിലാണ് സംഭവം. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരന്നതായി റിപ്പോർട്ട്.
അപകടത്തിൽ പരിക്കേറ്റവരെ ചികിൽസക്കായി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. JK02W04 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച കശ്മീരിലെ കിഷ്താവാർ ജില്ലയിലുണ്ടായ റോഡ് അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ഷാലിമാർ മേഖലയിലായിരുന്നു അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
