വിസയോ രേഖകളോ ഇല്ല: പോയ വർഷത്തിൽ നാടുകടത്തപ്പെട്ടത് 22900 ഇന്ത്യക്കാർ
text_fieldsന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 22,900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. കൃത്യമായ വീസയോ രേഖകളോ ഇല്ലാത്തതിനെത്തുടർന്നാണ് ഇവരെ നാടുകടത്തിയത്. 2025ലെ കണക്കാണിത്.
കോൺഗ്രസ് എംപി രൺദീപ് സുർജേവാല ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ പേർ നാട് കടത്തപ്പെട്ടത് അമേരിക്കയിൽ നിന്നല്ല, മറിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്നാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.
വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 3806 ഇന്ത്യക്കാരെയാണ് കഴിഞ്ഞ വർഷം അമേരിക്കയിൽനിന്ന് നാടുകടത്തിയത്. ഹൂസ്റ്റണിൽനിന്ന് 234 പേർ, സാൻഫ്രാൻസിസ്കോയിൽനിന്ന് 49, ന്യൂയോർക്കിൽനിന്ന് 47, അറ്റ്ലാന്റയിൽനിന്നും സിയാറ്റിൽ നിന്നും 31 പേർ വീതം എന്നിങ്ങനെയാണ് കണക്ക്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള യുവാക്കളാണ് പ്രധാനമായും നാടുകടത്തപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

