'ഇന്ത്യൻ ഡോഗ്' എന്ന് അധിക്ഷേപം; ആസ്ട്രേലിയയിൽ ഇന്ത്യൻ നഴ്സിന് ആക്രമണത്തിൽ പരിക്ക്
text_fieldsആക്രമണത്തിൽ പരിക്കേറ്റ ഹർമൻ സിങ്
ആസ്ട്രേലിയയിൽ 22കാരനായ ഇന്ത്യക്കാരന് നേരെ വംശീയ അതിക്രമം. നഴ്സായ യുവാവിനെ ജിമ്മിൽ വച്ച് മൂന്ന് പേർ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സിഖ് വംശജനായ ഹർമൻ പ്രീത് സിങ് ആണ് ആക്രമിക്കപ്പെട്ടത്.
'ഇന്ത്യൻ ഡോഗ്' എന്ന് വിളിച്ച് അക്രമികളിലൊരാൾ തല ഉപയോഗിച്ച് ഹർമനിന്‍റെ മൂക്കിൽ ഇടിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളെ ശ്രദ്ധിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും സ്വയം ധൈര്യത്തോടെ നിൽക്കാൻ ശ്രമിക്കുമെന്നും എന്നാൽ ഇതെന്നെ വേദനിപ്പിക്കുന്നുണ്ടെന്നും ഹർമൻ പ്രതികരിച്ചു.
ഈ സംഭവത്തിന് ശേഷം സുരക്ഷിതനാണെന്ന് തോന്നുന്നില്ലെന്നും ഹർമൻ പറഞ്ഞു. 2023 ജൂണിലെ കണക്കുകൾ പ്രകാരം ആസ്ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ കുടിയേറ്റ സമൂഹം ഇന്ത്യക്കാരാണ്. 8,45,800 ഇന്ത്യൻ വംശജരാണ് രാജ്യത്തുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

