ഡൽഹിയിൽ എൻ.ആർ.െഎ വിദ്യാർഥി പീഡനത്തിനിരയായി: സുഹൃത്ത് പിടിയിൽ
text_fieldsന്യൂഡൽഹി: പഠനാവശ്യത്തിനായി ഇന്ത്യയിലെത്തിയ എൻ.ആർ.െഎ വിദ്യാർഥി മാനഭംഗത്തിനിരയായി. യു.എസിൽ നിന്ന് ഡൽഹിയിലെത്തിയ 22കാരിയെ ഹോട്ടൽ മുറിയിൽ വെച്ച് സുഹൃത്ത് ബലാത്സംഗം ചെയ്യുകയായിരുന്നു. വിദ്യാർഥിയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റു ചെയ്തു.
പാർട്ടിയിൽ പെങ്കടുക്കാനായി സുഹൃത്തുക്കളായ മൂന്നുപേർ തന്നെ ഹോട്ടലിലേക്കു ക്ഷണിച്ചക്കുകയായിരുന്നുവെന്നും ഇവരിൽ രണ്ടു പേർ പുറത്തുപോയ സമയം സുഹൃത്തുക്കളിൽ ഒരാൾ പീഡിപ്പിക്കുകയായിരുന്നെന്നും വിദ്യാർഥി പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ ഹരിയാന സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി 14 ദിവത്തെ റിമാൻഡിൽ വിട്ടു.
മജിസ്ട്രേറ്റിനു മുന്നിൽ ഹാജരായി യുവതി മൊഴി നൽകി. സംഭവത്തിന്റെ തെളിവായി ഹോട്ടലിലെ സി.സി.ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. -
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
