Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെഡിക്കൽ...

മെഡിക്കൽ വിദ്യാർഥിനിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഡാമിൽ

text_fields
bookmark_border
medical student found dead in dam
cancel

രാംഘട്ട്: മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം കൈകാലുകൾ കെട്ടിയിട്ട നിലയിൽ ഡാമില്‍ കണ്ടെത്തി. ​ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയും ഗോഡ്​ഡ ജില്ലക്കാരിയുമായ 22കാരിയുടെ മൃതദേഹമാണ് ചൊവ്വാഴ്ച പത്രാതു ഡാമില്‍നിന്ന് കണ്ടെടുത്തത്.

ചൊവ്വാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം പ്രദേശവാസികൾ ഡാമില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അവർ വിവരമറിയിച്ചതനുസരിച്ച്​ പൊലീസ് എത്തിച്ച്​ മൃതദേഹം കരയ്‌ക്കെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹസാരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിനരികിലെ പത്രാതുലേക്ക്​ റിസോർട്ടിലെത്തിയതായാണ്​ പൊലീസിന്‍റെ നിഗമനം. കൈകാലുകള്‍ കെട്ടിയിട്ട ശേഷം പെണ്‍കുട്ടിയെ ആരോ ഡാമില്‍ എറിഞ്ഞതായാണ്​ കരുതുന്നത്​. രാംഘട്ട്​, ഹസാരിബാഗ്​ പൊലീസ്​ സ്​റ്റേഷനുകളി​ലെ ഉദ്യോഗസ്​ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചതായി നോർത്ത്​ ഛോട്ടാനാഗ്​പുർ ഡിവിഷൻ ഡി.ഐ.ജി എ.വി. ഹോംകാർ അറിയിച്ചു. ബലാത്സംഗം നടന്നിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്​.അതേസമയം, സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

ഡാമിന്‍റെ സമീപത്തുനിന്ന് പെണ്‍കുട്ടിയുടെ ബാഗ്​ കണ്ടെത്തിയിരുന്നു. അതിൽ നിന്നാണ്​ മരിച്ചതാരാണെന്ന്​ തിരിച്ചറിയാനുള്ള വിവരങ്ങൾ ലഭിച്ചത്​. പൊലീസ്​ അറിയിച്ചതനുസരിച്ച്​ വീട്ടുകാർ സംഭവസ്​ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണി വരെ പെണ്‍കുട്ടി കോളേജിലുണ്ടായിരുന്നതായി മെഡി. കോളേജ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് മണിയോടെ റാഞ്ചിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടി കോളേജില്‍നിന്ന് പോയതെന്നും അധികൃതര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical student death
News Summary - 22 year old medical student's body was found in the Patratu dam in Jharkhand
Next Story