Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമണിപ്പൂർ...

മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; 22കാരൻ അറസ്റ്റിൽ

text_fields
bookmark_border
മണിപ്പൂർ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു; 22കാരൻ അറസ്റ്റിൽ
cancel

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനും ബി.ജെ.പിക്കുമെതിരെ ഫെയ്‌സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റ് ഇട്ടതിനെ തുടർന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇംഫാൽ ഈസ്റ്റ് ജില്ലയിൽ വൈറ്റനില സ്വദേശി ലൈഷ്‌റാം മലേംഗൻബയെ (22) ആണ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന ബി.ജെ.വൈ.എം പ്രസിഡന്റ് മനോഹർമയും ബാരിഷ് ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

"ഹിന്ദു കേന്ദ്രീകൃതം എന്നാക്ഷേപിച്ച് പോസ്റ്റിട്ടത് ഹിന്ദു ആയ തന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തി" - എന്നാണ് ശർമ പരാതിയിൽ പറഞ്ഞത്. പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manipur CMbjpsocial media
News Summary - 22-year-old man arrested for social media post against Manipur CM, BJP
Next Story