Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപകന്റെ ജന്മദിനാഘോഷത്തിൽ പ​ങ്കെടുക്കവെ 22 വിദ്യാർഥികൾ ബോധരഹിതരായി വീണു

text_fields
bookmark_border
Unconscious
cancel

ന്യൂഡൽഹി: സൗത് ​ഡൽഹി സ്കൂളിലെ അധ്യാപകന്റെ ജന്മദിനാഘോഷത്തിനിടെ 22 വിദ്യാർഥികൾ ബോധംകെട്ട് വീണു. ബുധനാഴ്ചയാണ് സംഭവം.

മെഹ്റൗലിയിലെ സർക്കാർ സ്കൂൾ വിദ്യാർഥികളാണ് ബോധരഹിതരായത്. ഇവരെ സഫ്ദർഗഞ്ച് ആശുപത്രിയിൽ എത്തിച്ച് നിരീക്ഷണ വാർഡിലാക്കി.

ജന്മദിനാഘോഷത്തിനിടെ ഡിയോഡ്രന്റാണെന്ന് കരുതി കുരുമുളക് സ്​പ്രേ പൊട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥികാന്വേഷണത്തിലെ നിഗമനം.

സ്കൂളിൽ നിന്ന് വിദ്യാർഥികൾ ബോധരഹിതരായി എത്തിയെന്ന് ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചാണ് എത്തിയതെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 22 Students Fall Unconscious During Birthday Celebration Of Delhi Teacher
Next Story