ഛത്തിസ്ഗഢിൽ ഏറ്റുമുട്ടൽ; 22 നക്സലുകൾ കൊല്ലപ്പെട്ടു
text_fieldsബിജാപുർ: ഛത്തിസ്ഗഢിലെ ബിജാപുർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 22 നക്സലുകൾ കൊല്ലപ്പെട്ടു. കരേഗുട്ട കുന്നുകളിലെ വനപ്രദേശത്ത് ബുധനാഴ്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ ഓപറേഷൻ സങ്കൽപ് എന്ന പേരിൽ സംസ്ഥാനത്ത് ആരംഭിച്ച നക്സൽ വിരുദ്ധ നടപടിയുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. നൂറുകണക്കിന് നക്സൽ ഒളിത്താവളങ്ങളും ബങ്കറുകളും തകർത്തുവെന്നും സ്ഫോടകവസ്തുക്കൾ, ഡിറ്റണേറ്ററുകൾ, മരുന്നുകൾ തുടങ്ങിയവയുടെ വൻ ശേഖരം പിടിച്ചെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. നടപടി തുടരുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
ജില്ല റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്സ്, സ്പെഷൽ ടാസ്ക് ഫോഴ്സ്, പൊലീസ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്, കോബ്ര എന്നിവയുൾപ്പെടെ വിവിധ യൂനിറ്റുകളിൽ നിന്നുള്ള 24,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെട്ടതാണ് ഓപറേഷൻ സങ്കൽപ്.
തിങ്കളാഴ്ച അഞ്ച് വനിതാ നക്സലുകളും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഛത്തിസ്ഗഢിൽ ഈ വർഷം വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം ഇതോടെ 168 ആയി. ഇതിൽ 151 പേരും ബിജാപുർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിൽനിന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

