Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right25 കുട്ടികളെ...

25 കുട്ടികളെ ഫ്രാൻസിലേക്ക്​ കടത്തിയ സംഭവത്തിൽ സി.ബി.​െഎ അന്വേഷണം

text_fields
bookmark_border
Child-Trafficking
cancel

ന്യൂഡല്‍ഹി: പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളിൽ നിന്ന്​ റഗ്ബി പരിശീലം നല്‍കാനെന്ന പേരില്‍ 13നും 18നും ഇകയില പ്രായമുള്ള 25 ആൺകുട്ടികളെ ഫ്രാന്‍സിലെ പാരീസിലേക്ക്​ കടത്തിയ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. 25പേരിൽ രണ്ടുപേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ബാക്കിയുള്ളവരെ ഇതുവരെയും ക​െണ്ടത്താനായിട്ടില്ല. 

പരിശീലനത്തിനായി ഫ്രാന്‍സില്‍ എത്തിച്ച കുട്ടികളെപ്പറ്റി കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു വിവരവും ലഭിക്കാത്തതി​​​െൻറ അടിസ്ഥാനത്തിലാണ് സംഭവം സി.ബി.ഐ അന്വേഷിക്കുന്നത്. ഫ്രഞ്ച്​ പൊലീസ്​ നൽകിയ വിവരത്തി​​​െൻറ അടിസ്​ഥാനത്തിൽ കുട്ടികളെ ഫ്രാന്‍സിലേക്ക് അയച്ച ട്രാവല്‍ ഏജൻറുമാരുടെ ഓഫീസുകളില്‍ സി.ബി.ഐ പരിശോധന നടത്തി.  ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹിയിലെ സഞ്ജീവ് റോയി, വരുണ്‍ ചൗധരി എന്നിവരാണ്​ ഏജൻറുമാർ. 

പഞ്ചാബിലെ കപുര്‍ത്തല സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് കാട്ടി 2016 ഫെബ്രുവരി ഒന്നിനാണ് കുട്ടികളെ ഫ്രാന്‍സിലേക്ക് കടത്തിയത്. എന്നാല്‍, ഈ കുട്ടികള്‍ ഇവിടെ പഠിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ സി.ബി.ഐയെ അറിയിച്ചു. ഫ്രഞ്ച് ഫെഡറേഷ​​​െൻറ ക്ഷണം ലഭിച്ചെന്ന് കാണിച്ചായിരുന്നു കുട്ടികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ചിരുന്നത്. കുട്ടികളെ ഫ്രാൻസിലേക്ക്​ കൊണ്ടുപോകാൻ മാതാപിതാക്കൾ  25-30 ലക്ഷം രൂപ വരെ ഏജൻറുമാർക്ക്​ നൽകിയിരുന്നു. ഫ്രാൻസിലെത്തിയ ഉടൻ കുട്ടികളു​െട റി​േട്ടൺ ടിക്കറ്റ്​ ഏജൻറ്​ റദ്ദാക്കി. എന്നാൽ ഇതിനിടെ രണ്ടു കുട്ടികൾക്ക്​ അസ്വാഭാവികത തോന്നി തിരികെ പോരുകയായിരുന്നുവെന്ന്​ സി.ബി.​െഎ വാക്​താവ്​ അറിയിച്ചു. 

മകനെ യു.എസിൽ ബന്ധുക്കളുടെ അടുത്തേക്ക്​ അയക്കണമെന്നായിരുന്നു ത​​​െൻറ ആഗ്രഹമെന്ന്​ കാണാതായ കുട്ടികളി​െലാരാളു​െട പിതാവ്​ പറഞ്ഞു. എന്നാൽ നിയമപരമായ രേഖകൾ ലഭിച്ചില്ല. അങ്ങനെയാണ്​ ഉരു ഏജൻറമായി ബന്ധപ്പെടാൻ ഇടവന്നത്​. 27 ലക്ഷം കൂടുതല നൽകിയാൽ കുട്ടിയെ യു.എസിലയക്കാമെന്ന്​ അയാൾ വാഗ്​ദധനം നൽകി. എന്നാൽ അവനെ അയാൾ പാരീസിൽ ഉപേക്ഷിച്ചുവെന്നും പിതാവ്​ പറഞ്ഞു. 

കുട്ടികളോട്​ വാഗ്​ദാനം ചെയ്​ത ലക്ഷ്യത്തിൽ ആരെങ്കിലും എത്തിയോ എന്നതിനെ കുറിച്ച്​ ഇതുവരെ ഒരു അറിവുമി​െല്ലന്നും അന്വേഷണോദ്യോഗസ്​ഥർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parischild traffickingmalayalam newsCBI probe
News Summary - 22 boys taken to France go missing, CBI busts trafficking racket - India News
Next Story