Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ കുടുങ്ങിയ 217...

പഞ്ചാബിൽ കുടുങ്ങിയ 217 കനേഡിയൻ പൗരന്മാർ സ്വദേശത്തേക്ക് തിരിച്ചു

text_fields
bookmark_border
qatar-airways
cancel

അമൃത്സർ: ലോക് ഡൗണിൽ പഞ്ചാബിൽ കുടുങ്ങിയ 217 കനേഡിയൻ പൗരന്മാർ സ്വദേശത്തേക്ക് തിരിച്ചു. അമൃത്സർ വിമാനത്താവളത്തിൽ നിന്ന് ഖത്തർ എയർവേസിന്‍റെ പ്രത്യേക വിമാനത്തിലാണ് ഇവർ യാത്ര തിരിച്ചത്. ദോഹ വഴി കാനഡയിലെ മോൺട്രിയാലിൽ സംഘം എത്ത ിച്ചേരും.

കനേഡിയൻ പൗരന്മാരും 23 ഇന്ത്യക്കാരും ഒന്നു വീതം സിംഗപ്പൂർ, ബോളിവിയ സ്വദേശികളും അടക്കം 243 പേരാണ് വിമാനത്തിലുള്ളതെന്ന് പഞ്ചാബ് സ്പെഷ്യൽ ചീഫ് സെക്രട്ടറി കെ.ബി.എസ് സിദ്ദു അറിയിച്ചു.

മാർച്ച് 24ന് രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യാന്തര, ആഭ്യന്തര വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇതേതുടർന്ന് രാജ്യത്ത് കുടുങ്ങിയ ആയിരക്കണക്കിന് വിദേശ പൗരന്മാരെ പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar airwayscanadian citizenmalayalam newsindia newscovid 19
News Summary - 217 Canadians boarded Qatar Airways special flight in Punjab -India News
Next Story