21,000 കോടിയുടെ ഹെലികോപ്ടർ പദ്ധതിക്ക് അംഗീകാരം
text_fieldsന്യൂഡൽഹി: നാവിക സേനക്കു വേണ്ടി പ്രതിരോധ വകുപ്പ് മുന്നോട്ടുവെച്ച 21,000 കോടിയുടെ ഹെലികോപ്ടർ പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകി. സൈനിക ആക്രമണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാവുന്ന 111 ഹെലികോപ്ടറുകളുടെ പദ്ധതിക്കാണ് ഡിഫൻസ് അക്വസിഷൻ കൗൺസിൽ (ഡി.എ.കെ) അംഗീകാരം നൽകിയിരിക്കുന്നത്.
വിദേശ കമ്പനികളുടെ സഹകരണത്തോെട ഇന്ത്യയിൽതന്നെ ഇവ നിർമിക്കാനാണുദ്ദേശിക്കുന്നത്. ഇതിൽ 24 വിവിധോദ്ദേശ്യ ഹെലികോപ്ടറുകളും ഉൾപ്പെടും. മുങ്ങിക്കപ്പലുകളെ ആക്രമിക്കാൻ ശേഷിയുള്ളതാവും ഇവ. ഇതിനു പുറമെ തോക്കുകൾ അടക്കമുള്ള 24,879.16 കോടിയുടെ പ്രതിരോധ ഉപകരണ പദ്ധതിക്കും ഡി.എ.കെ അംഗീകാരം നൽകി. ഇതിൽ 3,364.78 കോടിയുടെ അത്യാധുനിക യന്ത്രത്തോക്കുകളും ഉൾപ്പെടും. ഡിഫൻസ് റിസർച്ച് ആൻഡ് െഡവലപ്മെൻറ് ഒാർഗനൈസേഷനാണ് േതാക്കുകൾ രൂപകൽപന ചെയ്യുക. കൂടാതെ 14 ഹ്രസ്വദൂര മിസൈലുകൾക്കും അംഗീകാരമുണ്ട്. ഇതിൽ 10 മിസൈലുകൾ തദ്ദേശീയമായി നിർമിക്കും.
ഇതോടൊപ്പം നിലവിലുള്ള ഹെലികോപ്ടറുകൾ പരിഷ്കരിച്ച് പ്രവർത്തനശേഷി കൂട്ടാനും പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം മേയിൽ പ്രതിരോധ മന്ത്രാലയം മുങ്ങിക്കപ്പലുകൾ, ജെറ്റ് യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവയടക്കം പ്രതിരോധ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങൾ വിദേശ സാേങ്കതിക സഹായത്തോടെ തദ്ദേശീയമായി നിർമിക്കുന്ന പദ്ധതിക്ക് രൂപം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
