Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ പ്രായം...

രാജ്യത്തെ പ്രായം കുറഞ്ഞ ജഡ്​ജിയാവാനൊരുങ്ങി 21കാരൻ

text_fields
bookmark_border
mayank-prathab-sing
cancel

ജയ്​പൂർ: രാജ്യത്തെ പ്രായം കുറഞ്ഞ ന്യായാധിപനാകാനൊരുങ്ങി 21കാരനായ മായങ്ക്​ പ്രതാപ്​ സിങ്​. രാജസ്ഥാൻ ജുഡീഷ്യൽ സ ർവീസ്​ പരീക്ഷ 2018ൽ പാസായ അഗർവാൾ ഉടനെ ജോലിയിൽ പ്രവേശിക്കും. ജഡ്​ജിമാർക്ക്​ സമൂഹത്തിൽ ലഭിക്കുന്ന മാന്യതയും പ്രാധാന്യവുമാണ്​ തന്നെ ഈ മേഖലയിലേക്ക്​ ആകർഷിച്ചതെന്ന്​ പ്രതാപ്​ സിങ്​ പറഞ്ഞു.

2014ലാണ്​ താൻ എൽ.എൽ.ബി കോഴ്​സിന്​ ചേർന്നത്​. കഴിഞ്ഞ വർഷമാണ്​ രാജസ്ഥാൻ യൂനിവേഴ്​സിറ്റിയിൽ പഠനം പൂർത്തിയാക്കിയത്​. നേട്ടത്തിൽ കുടുംബത്തോടും അധ്യാപകരോടും ആദ്യ ശ്രമത്തിൽ തന്നെ ജഡ്​ജിയാകാനുള്ള പരീക്ഷ പാസാകാൻ സഹായിച്ചവരോടുമാണ്​ നന്ദി പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യായാധിപനാകാനുള്ള പരീക്ഷക്കുള്ള കുറഞ്ഞ പ്രായം 23 വയസാണ്​. രാജസ്ഥാൻ ഹൈകോടതി അത്​ കഴിഞ്ഞ വർഷം 21 വയസാക്കി ചുരുക്കിയിരുന്നു. ഇതോടെ കൂടുതൽ പഠിക്കാനും ജനങ്ങളെ സേവിക്കാനും തനിക്ക്​ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും മായങ്ക്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsMayank pratab singYoungest judge
News Summary - 21-Year-Old From Jaipur Set To Become Youngest Judge In India-India news
Next Story