പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തു; 21 കാരൻ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: അനധികൃത പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത 21 കാരൻ അറസ്റ്റിൽ. സംഗം വിഹാർ സ്വദേശി അനികേത് എന്ന അനീഷിനെ സൗത് ഡൽഹിയിലെ നെബ് സെരായ് മേഖലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ നേരത്തെ മാൽവിയ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്.
പടക്കം പൊട്ടുന്നതിന്റെ പശ്ചാത്തലത്തിൽ മെഴുകുതിരി ഊതിക്കെടുത്തുന്നതും പിസ്റ്റൾ കൊണ്ട് കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
‘ഒരു യുവാവ് പിസ്റ്റൾ ഉപയോഗിച്ച് കേക്ക് മുറിക്കുന്ന സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെയും
രണ്ട് ഉണ്ടകൾ ഉൾപ്പെടെ .315 നാടൻ തോക്കും പിടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംഗം വിഹാറിൽ ഒരാൾ തോക്കുമായി കറങ്ങുന്നത് കണ്ടുവെന്ന് വിവരം ലഭിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുന്നത്. ക്രിമിനലുകൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നതിനും സോഷ്യൽ മീഡിയയിൽ സ്വാധീനം നേടുന്നതിനും അനുയായികളെ ആകർഷിക്കുന്നതിനുമാണ് വിഡിയോ ഷൂട്ട് ചെയ്തതെന്ന് പ്രതി പറഞ്ഞതായി പൊലീസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

