Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മദ്യപാനം: ഗുജറാത്തിൽ 21 സ്ത്രീകളെ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
സൂറത്ത്: ഗുജറാത്തിൽ മദ്യപിച്ചുവെന്ന സംശയത്തെ തുടർന്ന് 21 സ്ത്രീകളെ അറസ്റ്റ് ചെയ്തു. നഗരത്തിലെ ഹോട്ടലിൽ നടന്ന പാർട്ടിക്കിടെ മദ്യപിച്ചുവെന്ന സംശയത്തെ തുടർന്നാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് പിപ്ലോഡ് മേഖലയിലെ ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. ഹോട്ടലിൽ നിന്ന് ഒഴിഞ്ഞ മദ്യകുപ്പികൾ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന് ഇവരെ ആശുപത്രിയിൽ രക്ത പരിശോധനക്ക് വിധേയരാക്കി. കോടതിയിൽ ഹാജരാക്കിയ വനിതകളെ ജാമ്യത്തിൽ വിട്ടു. നേരത്തെ ആറ് യുവതികളെയും എട്ട് പുരുഷൻമാരെയും മദ്യം ഉപയോഗിച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. മദ്യം നിർമിക്കുന്നതും സൂക്ഷിക്കുന്നതും വിൽപന നടത്തുന്നതും ഉപയോഗിക്കുന്നതും ഗുജറാത്തിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.
Next Story
