Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജോ​ഡോ ​യാ​ത്ര...

ജോ​ഡോ ​യാ​ത്ര സ​മാ​പ​ന​ച്ച​ട​ങ്ങി​ലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് കോൺഗ്രസ്

text_fields
bookmark_border
ജോ​ഡോ ​യാ​ത്ര സ​മാ​പ​ന​ച്ച​ട​ങ്ങി​ലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് കോൺഗ്രസ്
cancel

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര സ​മാ​പി​ക്കു​ന്ന ജ​നു​വ​രി 30ന് ​ക​ശ്മീ​രി​​ലേ​ക്ക് 21 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ക്ഷ​ണി​ച്ച് കോ​ൺ​ഗ്ര​സ്. ശ്രീ​ന​ഗ​റി​ലെ സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​ണ് സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രാ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ​ക്ക് ക്ഷ​ണ​ക്ക​ത്ത​യ​ച്ച​ത്.

പ​ദ​യാ​ത്ര മു​ന്നോ​ട്ടു​വെ​ക്കു​ന്ന സ​ത്യം, അ​ഹിം​സ, സ​ഹാ​നു​ഭൂ​തി എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ​ക്ക് ശ​ക്തി​പ​ക​രാ​ൻ അ​വ​രു​ടെ സാ​ന്നി​ധ്യം സ​ഹാ​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.യാ​ത്ര​യു​ടെ തു​ട​ക്കം മു​ത​ൽ​ത​ന്നെ സ​മാ​ന ചി​ന്താ​ഗ​തി​ക്കാ​രു​ടെ സ​ഹ​ക​ര​ണം കോ​ൺ​ഗ്ര​സ് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക്ഷ​ണ​പ്ര​കാ​രം വി​വി​ധ പാ​ർ​ട്ടി​ക​ളി​ലെ നി​ര​വ​ധി എം.​പി​മാ​രും മ​റ്റു നേ​താ​ക്ക​ളും പ​​ങ്കെ​ടു​ത്ത​കാ​ര്യം ഖാ​ർ​ഗെ അ​നു​സ്മ​രി​ച്ചു. വി​ദ്വേ​ഷ​ത്തി​​ന്റെ​യും അ​ക്ര​മ​ത്തി​​ന്റെ​യും ചി​ന്താ​ഗ​തി​ക​ൾ​ക്കെ​തി​രെ അ​ക്ഷീ​ണം പോ​രാ​ടി​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ര​ക്ത​സാ​ക്ഷി​ത്വ വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ആ ​മ​ഹാ​ത്മാ​വി​ന്റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ശ്രീ​ന​ഗ​റി​ലെ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ഖാ​ർ​ഗെ എ​ഴു​തി. വി​ദ്വേ​ഷ​ത്തി​നും അ​ക്ര​മ​ത്തി​നു​മെ​തി​രെ പോ​രാ​ടാ​നും സ്വാ​ത​ന്ത്ര്യം, തു​ല്യ​ത, നീ​തി, സൗ​ഹാ​ർ​ദം തു​ട​ങ്ങി​യ ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും ച​ട​ങ്ങ് പ്ര​തി​ജ്ഞ ചെ​യ്യും.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന് ശ്ര​ദ്ധ​തി​രി​ക്കാ​ൻ ന​ട​ത്തു​ന്ന ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​ങ്ങ​ൾ​ക്കി​ട​യി​ലും ഭാ​ര​ത് ജോ​ഡോ യാ​ത്ര ക​രു​ത്തു​റ്റ​ശ​ബ്ദ​മാ​യി മാ​റി​യെ​ന്ന് ഖാ​ർ​ഗെ പ​റ​ഞ്ഞു. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്, ഡി.​എം.​കെ, ജ​ന​താ​ദ​ൾ-​യു, ശി​വ​സേ​ന, സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി, സി.​പി.​എം, സി.​പി.​ഐ, ആ​ർ.​ജെ.​ഡി, എ​ൻ.​സി.​പി, മു​സ്‍ലിം ലീ​ഗ്, ആ​ർ.​എ​സ്.​പി, ടി.​ഡി.​പി, ആ​ർ.​എ​ൽ.​എ​സ്.​പി, ഝാ​ർ​ഖ​ണ്ഡ് മു​ക്തി​മോ​ർ​ച്ച, ബി.​എ​സ്.​പി, നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്, പി.​ഡി.​പി, എ​ച്ച്.​എ.​എം, വി.​സി.​കെ, എം.​ഡി.​എം.​കെ, കെ.​എ​സ്.​എം തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ​ക്കാ​ണ് ക​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionBharat Jodo YatraRahul Gandhi
News Summary - 21 Parties Invited To Join The Close Of Rahul Gandhi's Bharat Jodo Yatra
Next Story