Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചാബിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; 21 മരണം

text_fields
bookmark_border
punjab-cracker-factory-explotion-040919.jpg
cancel

ഗുരുദാസ്പുർ: പഞ്ചാബിലെ ഗുരുദാസ്പുരിൽ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.

ഗുരുദാസ്പുരിലെ ബട്ടാലയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് പടക്കനിർമാണ ശാല അനധികൃതമായി പ്രവർത്തിച്ചിരുന്നത്. വൻ പൊട്ടിത്തെറിയിൽ നിർമാണശാല പൂർണമായും തകർന്നു. സമീപത്തെ കാർ വർക് ഷോപ് ഉൾപ്പടെയുള്ള കെട്ടിടങ്ങളും തകർന്നു.

സ്ഫോടനത്തിന്‍റെ കാരണം കണ്ടെത്തിയിട്ടില്ല. അനധികൃത പടക്കനിർമാണ ശാല വർഷങ്ങളായി ഇവിടെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറഞ്ഞു. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ല. 2017ലും ഇവിടെ സ്ഫോടനം നടന്നുവെന്നും അന്ന് ഒരാൾ മരിച്ചെന്നും പ്രദേശവാസികൾ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 21 Killed Explosion At Firecracker Factory In Punjab
Next Story