മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഒരു മാസത്തിനിടെ 21 ശിശുമരണം
text_fieldsമുംബൈ: കഴിഞ്ഞ ഡിസംബറിൽ 24 മണിക്കൂറിനകം 18 പേർ മരിച്ച താണെ ജില്ലയിലെ കൽവയിലുള്ള ഛത്രപതി ശിവജി മഹാരാജ് ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരു മാസത്തിനിടെ, 21 നവജാത ശിശുക്കൾ മരിച്ചു.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലാണ് സംഭവം. ആശുപത്രി ഡീൻ ഡോ. രാകേഷ് ബാരൊട് ഇക്കാര്യം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിൽ നിന്നും അവസാന നിമിഷം വിദഗ്ധ ചികിത്സക്കെത്തിച്ച ശിശുക്കളാണ് മരിച്ചതെന്നും ജനിച്ച ഉടൻ ചികിത്സ നിർണായകമായ ഘട്ടത്തിൽ അവരെ ആശുപത്രിയിൽ എത്തിച്ചിരുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
മതിയായ സൗകര്യമില്ല എന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു ഘടകം. കൽവയിലെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐ.സി.യുവിൽ 35 ബെഡുകളാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

