Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ 24 മണിക്കൂറിനിടെ 1,075ലേറെ പേർക്ക് കോവിഡ്; 21 മരണം
text_fieldsbookmark_border
ന്യൂഡൽഹി: 24 മണിക്കൂറിനിടെ ഡൽഹിയിൽ 21 പേർ കോവിഡ് ബാധിച്ചു മരിച്ചു. 1,075 ലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം 1,807 പേർ രോഗമുക്തരായതായും സർക്കാർ അറിയിച്ചു.
ഇതോടെ രാജ്യ തലസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,606 ആയി ഉയർന്നു. ഇതിൽ 11,904 പേർ ചികിത്സയിലാണ്. 1,14,875 പേർ രോഗമുക്തി നേടി. 3,827 പേർ മരണത്തിന് കീഴടങ്ങി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,661 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 705 പേർ മരിക്കുകയും ചെയ്തു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 13.85 ലക്ഷത്തിലെത്തുകയും മരണം 31,358 ആവുകയും ചെയ്തു. നാലരലക്ഷം ആളുകൾ നിലവിൽ ചികിത്സയിലുണ്ട്. 8,49,432 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
Next Story
