ഛത്തീസ്ഗഢിൽ 208 മാവോവാദികൾ കീഴടങ്ങി
text_fieldsകീഴടങ്ങിയ മാവോവാദികൾ
റായ്പുർ: ഛത്തീസ്ഗഢിൽ ഇന്ന് 153 ആയുധങ്ങൾക്കൊപ്പം 208 മാവോവാദികൾ കീഴടങ്ങി. ഇവരുടെ പുനരധിവാസവും നടപ്പാക്കിവരികയാണ്. ബസ്തറിലെ ജഗ്ദൽപൂരിൽ 208 മാവോവാദികളാണ് സുരക്ഷ സേനക്ക് മുന്നിൽ കീഴടങ്ങി മുഖ്യധാരയിൽ ചേരാൻ ആയുധങ്ങൾ ഉപേക്ഷിച്ച് തയാറായത്. എല്ലാവരുടെയും കൈകളിൽ ഇന്ത്യൻ ഭരണഘടനയുടെ പകർപ്പുകളുമുണ്ടായിരുന്നു.ഇത് അബുജ്മദിന്റെ ഭൂരിഭാഗവും മാവോവാദി സ്വാധീനത്തിൽനിന്ന് മോചിപ്പിക്കുകയും വടക്കൻ ബസ്തറിലെ ചുവപ്പ് ഭീകരത അവസാനിപ്പിക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തെക്കൻ ബസ്തർ മാത്രമെ അവശേഷിക്കുന്നുള്ളൂവെന്ന് അവർ പറഞ്ഞു. വടക്കൻ ബസ്തറും അബുജ്മദ് പ്രദേശങ്ങളും മാവോവാദി ആക്രമണത്തിൽനിന്ന് പൂർണമായും മോചിതമായതായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് വ്യാഴാഴ്ച അറിയിച്ചു, അതേസമയം തെക്കൻ ബസ്തറിലെ പോരാട്ടം നിർണായക വഴിത്തിരിവിലെത്തി.
പൊലീസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, കീഴടങ്ങാൻ വ്യാഴാഴ്ച ബിജാപൂരിൽ 120 മാവോവാദികൾ എത്തിയപ്പോൾ ബുധനാഴ്ച കാങ്കർ ജില്ലയിലെ അതിർത്തി സുരക്ഷസേന (ബി.എസ്.എഫ്) ക്യാമ്പിൽ 50 മാവോവാദികൾ എത്തി. 170 മാവോവാദികളും വെള്ളിയാഴ്ച ജഗ്ദൽപുരിൽ മുഖ്യമന്ത്രി സായിയുടെ മുമ്പാകെ ഔദ്യോഗികമായി കീഴടങ്ങുമെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 258 മാവോവാദികൾ കീഴടങ്ങിയത് വിശ്വാസത്തിന്റെ ശക്തിയാണ് വിജയിക്കുന്നത് എന്ന് തെളിയിക്കുന്നുവെന്ന് വിഷ്ണുദേവ് സായ് പ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സിലെ ഒരു പോസ്റ്റിലൂടെയും അറിയിച്ചിരുന്നു.
കഴിഞ്ഞ 22 മാസത്തിനുള്ളിൽ ഛത്തീസ്ഗഡിൽ 477 മാവോവാദികൾ കൊല്ലപ്പെട്ടു, 2,110 പേർ കീഴടങ്ങി, 1,785 പേരെ അറസ്റ്റ് ചെയ്തുവെന്ന് മുഖ്യമന്ത്രി എടുത്തുപറഞ്ഞു. സംസ്ഥാനത്തെ മാവോവാദി മുക്തമാക്കാനുള്ള തന്റെ ദൃഢനിശ്ചയത്തിന്റെ തെളിവാണ് ഈ കണക്കുകളെന്ന് അദ്ദേഹം പറഞ്ഞു. 2026 മാർച്ച് 31 ഓടെ ഛത്തീസ്ഗഢിനെ നക്സൽ മുക്തമാക്കുക എന്ന ലക്ഷ്യത്തിനടുത്താണ് എന്ന് സായ് പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഛത്തീസ്ഗഢിലും മഹാരാഷ്ട്രയിലും 258 മാവോവാദികൾ കീഴടങ്ങിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഛത്തീസ്ഗഢിലെ ഏറ്റവും കൂടുതൽ ബാധിത പ്രദേശങ്ങൾ നക്സൽ മുക്തമായി ആഭ്യന്തര മന്ത്രി പ്രഖ്യാപിച്ചു. ഇതിനെ ചരിത്രപരമായ ദിവസമെന്ന് വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രി വ്യാഴാഴ്ച ഛത്തീസ്ഗഢിൽ 170 മാവോവാദികൾ കീഴടങ്ങിയതായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ആകെ 258 ഇടതുപക്ഷ തീവ്രവാദികൾ അക്രമത്തിന്റെ പാത ഉപേക്ഷിച്ചതായി ഷാ പറഞ്ഞു. ഛത്തീസ്ഗഢിൽ 170 മാവോവാദികൾ കീഴടങ്ങിയതിനാൽ നക്സലിസത്തിനെതിരായ പോരാട്ടത്തിൽ ഇത് ഒരു ചരിത്ര ദിനമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 2,100 നക്സലൈറ്റുകൾ ആകെ കീഴടങ്ങി, 1,785 പേരെ അറസ്റ്റ് ചെയ്തു, 477 പേരെ വധിച്ചു. 2026 മാർച്ച് 31-ന് മുമ്പ് നക്സലിസം ഇല്ലാതാക്കാനുള്ള ദൃഢനിശ്ചയത്തെയാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

