ഗോവ ഫോർവേർഡ് പാർട്ടിയുമായി കൈകോർക്കാൻ കോൺഗ്രസ്
text_fieldsപനാജി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഗോവയിൽ ഒരുക്കം തുടങ്ങി കോൺഗ്രസ്. പ്രാദേശിക പാർട്ടിയായ ഗോവ ഫോർവേർഡ് പാർട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങളാണ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിൽ സർക്കാർ രൂപവത്കരിക്കുന്നതിന് സഖ്യം സഹായിക്കുമെന്ന കണക്കുകൂട്ടലിലാണിത്. ഗോവ കാർണിവലിലെ ഒരു ചടങ്ങിനിടെ ഗോവ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അമിത് പട്കറാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. ഇപ്പോൾ കാർണിവലിൽ നിങ്ങൾക്ക് നാലു ദിവസം ആഘോഷിക്കാം.
എന്നാൽ, ഗോവ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപവത്കരിച്ചാൽ നിങ്ങൾക്ക് എന്നും ആഘോഷിക്കാമെന്ന് പ്രവർത്തകരോടായി പട്കർ പറഞ്ഞു. എ.ഐ.സി.സി ഗോവ ഇൻ ചാർജ് മാണിക് റാവു താക്കറേയുടെയും ഗോവ ഫോർവേഡ് പാർട്ടി നേതാവ് വിജയ് സർദേശായിയുടെയും സാന്നിധ്യത്തിലായിരുന്നു പട്കറുടെ വാക്കുകൾ. കോൺഗ്രസ് ഗോവയുടെ വികസനത്തിനായി പ്രവർത്തിച്ചുവെന്നും എന്നാൽ ഇപ്പോൾ വികസനത്തിന്റെ വേഗം കുറഞ്ഞുവെന്നും പറഞ്ഞ വിജയ് സർദേശായി, സുപ്രധാന തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു. നിലവിൽ ഗോവ നിയമസഭയിൽ കോൺഗ്രസിന് മൂന്ന് എം.എൽ.എമാരാണുള്ളത്. നാൽപത് അംഗ നിയമസഭയിൽ ഗോവ ഫോർവേർഡ് പാർട്ടിക്ക് വിജയ് സർദേശായി മാത്രമാണ് അംഗമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

