Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ ഷി ജിൻപിങ്ങും പുടിനും പെസഷ്‍കിയാനും വെവ്വേറെ ഹോട്ടലിൽ, സുരക്ഷക്ക് 30,000 ഉദ്യോഗസ്ഥർ; ജാഗ്രതയോടെ ബ്രിക്സ് ഉച്ചകോടി

text_fields
bookmark_border
Xi Jinping, Vladimir Putin, Masoud Pesachkian
cancel
camera_alt

ഷി ജിൻപിങ്, വ്ലാദിമിർ പുടിൻ, മസൂദ് പെസഷ്‍കിയാൻ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന 2026 ബ്രിക്സ് ഉച്ചകോടിയുടെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ. രാജ്യത്തുടനീളമുള്ള രാഷ്ട്രത്തലവന്മാരുടെയും പ്രമുഖ പ്രതിനിധികളുടെയും സന്ദർശനം കണക്കിലെടുത്ത് ഡൽഹി പൊലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവരുൾപ്പെടെ ഏകദേശം 30,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിലാണ് ഉച്ചകോടി നടക്കുന്നത്.

പ്രധാന സുരക്ഷയും ഹോട്ടൽ ക്രമീകരണങ്ങളും

വിദേശ രാജ്യതലവന്മാരും മറ്റും താമസിക്കുന്ന പ്രമുഖ ഹോട്ടലുകൾക്ക് ചുറ്റും വൻതോതിൽ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ, നേതാക്കന്മാരുടെ സുരക്ഷക്കായി ചൈനീസ്, റഷ്യൻ സംഘങ്ങൾ ഇതിനകം തന്നെ ഡൽഹിയിൽ എത്തിയിട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ബംഗ്ലാദേശ് വി.വി.ഐ.പികൾക്കൊപ്പം പ്രത്യേക ഹോട്ടലിലാണ് താമസിക്കുക.

അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെങ്കോയും ഒരേ ഹോട്ടലിലാണ് താമസം. എന്നാൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‍കിയാൻ മറ്റൊരു ഹോട്ടലിലാണ് താമസിക്കുന്നത്. ലീലാ പാലസ്, ദലിത് ന്യൂഡൽഹി, ഐ.ടി.സി മൗര്യ, താജ് പാലസ്, ഒബ്‌റോയ്, ദ ഇംപീരിയൽ തുടങ്ങിയ ആഡംബര ഹോട്ടലുകളിലാണ് അതിഥികൾക്ക് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.

ഭക്ഷണക്രമം (മെനു ഹൈലൈറ്റ്സ്)

ആഡംബര താമസ സൗകര്യത്തോടൊപ്പം മികച്ച ഭക്ഷണ രീതിയാണ് കേന്ദ്ര സർക്കാർ അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. മില്ലറ്റ് (ചാമ, തിന, റാഗി തുടങ്ങിയവ) വിഭവങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. റാഗി ദോശ, ബാജറ ഉപ്പുമാവ്, മില്ലറ്റ് പൊങ്കൽ എന്നിവ മെനുവിലുണ്ട്. ഉച്ചഭക്ഷണത്തിനായി ഗുജറാത്തി, രാജസ്ഥാനി, സൗത്ത് ഇന്ത്യൻ താലികൾ, കശ്മീരി പുലാവ്, ഹൈദരാബാദി ബിരിയാണി (വെജ്/നോൺ വെജ്), വിവിധതരം സൗത്ത് ഇന്ത്യൻ സ്റ്റൂകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. അത്താഴത്തിൽ അവധി കബാബുകൾ, തന്തൂരി സ്പെഷ്യാലിറ്റികൾ, സ്ലോ കുക്ക് ചെയ്ത ഇന്ത്യൻ ഗ്രേവികൾ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു.

നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ഇതിനുമുമ്പ് 2012, 2016, 2021 വർഷങ്ങളിലും ഇന്ത്യ ഉച്ചകോടിക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 2026ൽ ബ്രിക്സ് രൂപീകരണത്തിന്റെ 20 വർഷങ്ങൾ പൂർത്തിയാകുന്നു എന്ന പ്രത്യേകതയുമുണ്ട്. 'പ്രതിരോധശേഷി, നവീകരണം, സഹകരണം, സുസ്ഥിരത' (Building for Resilience, Innovation, Cooperation and Sustainability) എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ ഔദ്യോഗിക പ്രമേയം. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്ന വിപുലമായ 11 അംഗ കൂട്ടായ്മയാണ് നിലവിൽ ബ്രിക്സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Xi Jinping, Putin and Pesachkian in separate hotels and 30,000 security officers appointed for BRICS summit
Next Story