20, 25 പൈസകൾ ചില്ലറക്കാരല്ല; ഫ്ലിപ്കാർട്ടിലെ വില കേട്ടാൽ ഉറപ്പായും െഞട്ടും !!
text_fieldsഓൺലൈൻ ആയി സാധനങ്ങൾ വാങ്ങുന്ന ശീലം ഇല്ലാത്തവർ വളരെ കുറവായിരിക്കും. ചക്കയും ചിരട്ടയും ഉമിക്കരിയും ഉൾപ്പെടെ ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇന്ന് വിരൽത്തുമ്പിൽ ലഭ്യമാണ്. ഓൺലൈൻ മാർക്കറ്റായ ഫ്ലിപ് കാർട്ടിൽ വിൽക്കാൻ വെച്ച ഒരു സാധനവും അതിെൻറ വിലയും കണ്ട് പലരുടേയും കണ്ണ് തള്ളിയിരിക്കുകയാണ്.
മറ്റൊന്നുമല്ല, പഴയ 25,20 പൈസയാണ് വിൽപന വസ്തു. 1994ലെ 25 ൈപസ വാങ്ങാനായി നൽകേണ്ട തുകയെത്രയെന്നറിയാമോ? 1,76,322 രൂപ മാത്രം. മുഴുവൻ തുകയും കൈയിലില്ലെങ്കിലും വിഷമിക്കേണ്ടതില്ല. പലിശ ഇല്ലാതെയുള്ള ഇ.എം.ഐ സൗകര്യമുണ്ട്. പ്രതിമാസം14694 രൂപ ഒരു വർഷം അടച്ചാൽ മതി. സ്റ്റാൻഡേർഡ് ഇ.എം.ഐ പ്രകാരമാണെങ്കിൽ മൂന്ന് മാസം മുതൽ 24 മാസം വരെയുള്ള വിവിധ പ്ലാനുകളുണ്ട്.
20 പൈസയാണെങ്കിൽ അൽപം വിലക്കുറവിൽ ലഭ്യമാണ്. 1986ൽ ഇറങ്ങിയ 20 പൈസയുടെ വില 86,349 രൂപ മാത്രമാണ്. പ്രതിമാസം 7,196 രൂപ വീതമുള്ള ഗഡുക്കളായി 12 മാസം പണമടച്ചാൽ മതി. 28,783 രൂപ പ്രതിമാസം അടക്കാൻ സാധിക്കുമെങ്കിൽ മൂന്ന് മാസം കൊണ്ട് അടവ് തീർത്ത് 20 പൈസ സ്വന്തം പേരിലാക്കാം. 12 % പലിശ സഹിതമാണെങ്കിൽ 4,065 രൂപ വീതം രണ്ട് വർഷം അടച്ചാൽ മതി.
പഴയ ഇന്ത്യൻ നാണയങ്ങൾ ഇക്കാലത്ത് അപൂർവമാണെന്നും 1986ലെ 20 പൈസ നാണയത്തിന് ഏറെ ആവശ്യക്കാരുണ്ടെന്നുമാണ് ഉത്പന്നത്തെ കുറിച്ചുള്ള വിവരണത്തിലെ അവകാശവാദം. ഇത് നാണയ ശേഖരത്തിൽ ഉൾപ്പെടുത്തുകയോ നാണയ ശേഖരണം ശീലമുള്ള സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകുകയോ ചെയ്യാമെന്നും നിർദേശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.