Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2024ലെ തെരഞ്ഞെടുപ്പ്: 51 മണ്ഡലങ്ങളിൽ പൊരുത്തക്കേടെന്ന്; ചെയ്ത വോട്ട് എണ്ണിയപ്പോൾ ഇല്ല

text_fields
bookmark_border
നിഷേധിച്ച് കമീഷൻ
Election Commission of India
cancel

ന്യൂഡൽഹി: മഹാരാഷ്ട്ര, ഹരിയാന, ജമ്മു-കശ്മീർ എന്നിവിടങ്ങളിലെ 51 ലോക്സഭ, നിയമസഭ മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വലിയ വ്യത്യാസമുള്ളതായി തെരഞ്ഞെടുപ്പ് കമീഷന്റെ ആഭ്യന്തര രേഖകൾ വ്യക്തമാക്കുന്നു. ദി റിപ്പോർട്ടേഴ്സ് കലക്ടീവാണ് കമീഷൻ രേഖകൾ അടിസ്ഥാനമാക്കി വാർത്ത പ്രസിദ്ധീകരിച്ചത്.

2024 ഏപ്രിൽ-മേയ് മാസങ്ങളിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും, 2024 സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടന്ന മഹാരാഷ്ട്ര, ഹരിയാന, ജമ്മു-കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളിലെയും വിവരങ്ങളാണ് ദി റിപ്പോർട്ടേഴ്സ് കലക്ടീവ് പരിശോധിച്ചത്.

വരണാധികാരികൾ സമർപ്പിച്ച 4,212 രേഖകൾ പരിശോധിച്ചതിൽ 32 മണ്ഡലങ്ങളിൽ രേഖപ്പെടുത്തിയ വോട്ടും ഇ.വി.എമ്മിൽ എണ്ണിയ വോട്ടും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തി. ബാക്കി 19 മണ്ഡലങ്ങളിൽ പോളിങ് ബൂത്തുകളിൽ വോട്ട് ചെയ്യാൻ എത്തിയവരുടെ എണ്ണം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ‘നിൽ’ (ഇല്ല) എന്നാണ് രേഖപ്പെടുത്തിയത്.

ഹരിയാനയിലെ ബഡ്ഖൽ നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ രേഖ പ്രകാരം 3.32 ലക്ഷം വോട്ട് രേഖപ്പെടുത്തിയപ്പോൾ, ഇ.വി.എമ്മിൽ എണ്ണിയത് 1.60 ലക്ഷം വോട്ട് മാത്രമാണ്. ഇവിടെ ബി.ജെ.പിയുടെ ധനേഷ് അദ്‌ലാഖയോട് 6,181 വോട്ടുകൾക്ക് തോറ്റ കോൺഗ്രസ് സ്ഥാനാർഥി വിജയ് പ്രതാപ് സിങ് വോട്ടുകൊള്ള ആരോപിച്ച് പഞ്ചാബ്-ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു.

കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിജയിച്ച മുംബൈ നോർത്ത് ലോക്‌സഭാ മണ്ഡലത്തിൽ ആഭ്യന്തര രേഖകളിൽ 18.11 ലക്ഷം വോട്ട് രേഖപ്പെടുത്തിയപ്പോൾ ഇ.വി.എമ്മിൽ എണ്ണിയത് 10.33 ലക്ഷം വോട്ടാണ്. ഇവിടെ 7.78 ലക്ഷം വോട്ടുകളുടെ വ്യത്യാസമാണുള്ളത്.

ഹരിയാനയിലെ കൈതൽ നിയമസഭാ മണ്ഡലത്തിൽ വെറും 215 പേർ മാത്രമാണ് വോട്ട് ചെയ്തതായി രേഖകളിലുള്ളതെങ്കിലും ഇ.വി.എമ്മിൽ 1,67,285 വോട്ടുകൾ എണ്ണി. ജമ്മു-കശ്മീരിലെ ശ്രീനഗർ ലോക്‌സഭാ മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തിയതിനേക്കാൾ 6,896 വോട്ടുകൾ ഇ.വി.എമ്മിൽ കൂടുതലായി എണ്ണിയതായും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മുംബൈ നോർത്ത് മണ്ഡലത്തിൽ വോട്ട് ചെയ്തവരുടെ എണ്ണത്തിലും എണ്ണിയ വോട്ടുകളിലും വൈരുധ്യമുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ തെരഞ്ഞെടുപ്പ് കമീഷൻ നിഷേധിച്ചു. വോട്ടർ പട്ടികയിലുള്ളവരും യഥാർഥത്തിൽ വോട്ട് രേഖപ്പെടുത്തിയവരും തമ്മിൽ മാധ്യമങ്ങൾ തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു റിപ്പോർട്ടിന് കാരണമെന്നാണ് വിശദീകരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 2024 Election: Discrepancies Reported in 51 Constituencies; Votes Cast Were Missing During Counting
Next Story