Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി കലാപം: കപിൽ...

ഡൽഹി കലാപം: കപിൽ മിശ്രക്കെതിരെ എഫ്.​ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവ് റദ്ദാക്കി

text_fields
bookmark_border
delhi riot
cancel
camera_alt

കപിൽ മിശ്ര

Listen to this Article

ന്യൂ​ഡ​ൽ​ഹി: 2020ൽ വ​ട​ക്കുകി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ൽ ഡൽഹി മ​ന്ത്രി ക​പി​ൽ മി​ശ്ര​ക്കെ​തി​രെ എ​ഫ്.​ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യണമെന്ന വിചാരണ കോടതി ഉത്തരവ് ഡൽഹി സെഷൻസ് കോടതി റദ്ദാക്കി. അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈഭവ് ചൗരസ്യയുടെ ഏപ്രിൽ ഒന്നിലെ ഉത്തരവ് നിയമവിരുദ്ധമാണെന്ന് റൗസ് അവന്യൂ പ്രത്യേക കോടതി ജഡ്ജി ഡി.ഐ.ജി. വിനയ് സിങ് വ്യക്തമാക്കി.

കപിൽ മിശ്രക്കെതിരെ എഫ്.​ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്. കലാപത്തിനിടെ കപിൽ മിശ്ര വ്യാപാരികളുടെ വാഹനങ്ങൾ നശിപ്പിക്കുന്നതും അന്നത്തെ ഡൽഹി പൊലീസ് ഡി.സി.പി, മിശ്രയുടെ അരികിൽ നിൽക്കുന്നതും താൻ കണ്ടുവെന്ന് ഇല്യാസ് ഹരജിയിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് എഫ്.​ഐ.ആർ രജിസ്റ്റർ ​ചെയ്യാൻ കോടതി ഉത്തരവിട്ടത്.

കലാപത്തിനുപിന്നിലെ ഗൂഢാലോചന സംബന്ധിച്ച് ഡൽഹി പൊലീസിനെതിരെ നിരവധി ചോദ്യങ്ങളും കോടതി ഉന്നയിച്ചിരുന്നു. പ്രതിഷേധക്കാരുടെ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കലാപമെന്ന പൊലീസിന്റെ വ്യാഖ്യാനത്തിൽ സംശയാസ്പദമായ നിരവധി അനുമാനങ്ങളുണ്ടെന്നും ജഡ്ജി വൈഭവ് ചൗരസ്യ ചൂണ്ടിക്കാണിച്ചിരുന്നു.

പൗ​ര​ത്വ ഭേ​ദ​ഗ​തി വി​രു​ദ്ധ സ​മ​ര​ക്കാ​ർക്കു​നേ​രെ ക​പി​ൽ ശ​ർ​മ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് വം​ശീ​യാ​തി​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ജാ​ഫ​റാ​ബാ​ദി​ലെ പൗ​ര​ത്വ സ​മ​ര​ക്കാ​രെ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​ഴി​പ്പി​ക്കു​ന്ന​തി​ൽ പൊ​ലീ​സ് പ​രാ​ജ​യ​പ്പെ​ട്ടാ​ൽ താ​ൻ സ്വ​യം കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് ക​പി​ൽ മി​​​ശ്ര മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് 53 പേ​ർ കൊ​ല്ല​പ്പെ​ട്ട വം​ശീ​യാ​തി​ക്ര​മം പൊ​ട്ടി​പ്പു​റ​പ്പെട്ട​ത്. ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​മാ​യ ക​രാ​വ​ൽ മ​ണ്ഡ​ല​ത്തി​ൽനി​ന്നും ക​ഴി​ഞ്ഞ തെ​​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച ക​പി​ൽ മി​ശ്ര​യെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi high courtKapil Mishradelhi riotdelhi riot 2020
News Summary - 2020 riots case: Delhi court sets aside order to investigate Kapil Mishra's role
Next Story