Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

2020 ഡൽഹി കലാപം; ആപ് മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

text_fields
bookmark_border
കേസിലെ മറ്റു 12 പ്രതികളെ കോടതി വെറുതെ വിട്ടു
2020 ഡൽഹി കലാപം; ആപ് മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി
cancel
camera_alt

താഹിർ ഹുസൈൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ ശാഹീൻ ബാഗ് മോഡൽ സമരത്തെ ഹിന്ദുത്വ കക്ഷികൾ നേരിട്ടതിനെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിൽ 2020ൽ ഉണ്ടായ വർഗീയ കലാപ കേസിൽ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി.

ദയാൽപൂർ മേഖലയിലെ കലാപവുമായി ബന്ധപ്പെട്ട കേസിലാണ് അഡീഷനൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ് ശനിയാഴ്ച വിധി പ്രസ്താവിച്ചത്. കേസിലെ മറ്റു 12 പ്രതികളെ കോടതി വെറുതെ വിട്ടു. ശിക്ഷ സംബന്ധിച്ച വാദം കേൾക്കാൻ കേസ് നവംബർ 16ലേക്ക് മാറ്റി. നേരത്തെ, 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ താഹിർ ഹുസൈനും മറ്റ് നാല് പേരും കുറ്റക്കാരനാണെന്ന് ജൂലൈയിൽ ഡൽഹി കോടതി കണ്ടെത്തിയിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ആപ് കൗൺസിലറായ താഹിർ ഹുസൈനും കൂട്ടാളികളും കല്ലേറ് നടത്തിയെന്നും പെട്രോൾ ബോംബ് എറിയുകയും വെടിവെപ്പ് നടത്തുകയും ചെയ്തെന്നും ഇതിനെ തുടർന്നാണ് അങ്കിത് ശർമ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് അങ്കിതിന്റെ പിതാവ് നൽകിയ പരാതിയിലാണ് താഹിർ ഹുസൈനെ അറസ്റ്റ് ചെയ്തത്.

പിന്നീട് നിരവധി കേസുകളിൽ പ്രതിയാക്കപ്പെട്ടു. 2020 മാ​ർ​ച്ചി​ൽ ഡ​ൽ​ഹി ക​ലാ​പ കേ​സ് എ​ടു​ക്കു​ന്ന​തു വ​രെ താ​ഹി​റി​നെ​തി​രെ ഒ​രു കേ​സ് പോ​ലു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ പറഞ്ഞു. സാക്ഷികളെ പൊലീസ് അവതരിപ്പിച്ചതാണെന്നും ദൃക്സാക്ഷികളുടെ മൊഴി പൊലീസ് കൃത്രിമം കാട്ടിയെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു. ജനത്തെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തിയാണ് താഹിർ ഹുസൈനെതിരെ നിരവധി കേസുകളെടുത്തത്.

കേസിൽ പേര് വന്നതിനെത്തുടർന്ന് ആം ആദ്മി പാർട്ടി താഹിർ ഹുസൈനെ സസ്പെൻഡ് ചെയ്തിരുന്നു. 2020 ഫെബ്രുവരിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും കോടികളുടെ സ്വത്തുക്കൾ നശിക്കുകയും ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2020 Delhi Riots: Court Declares Former AAP Councillor Tahir Hussain Guilty
Next Story