Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right2019ലെ തെരഞ്ഞെടുപ്പിൽ...

2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പൊരുതിയത്​ സൈനിക മൃതദേഹങ്ങളിൽ -സത്യപാൽ മലിക്​

text_fields
bookmark_border
Satya Pal Malik
cancel
camera_alt

സത്യപാൽ മാലിക്​ 

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ വീ​ണ്ടും കേ​ന്ദ്ര സ​ർ​ക്കാ​റി​നെ​തി​രെ രൂ​ക്ഷ പ്ര​തി​ക​ര​ണ​വു​മാ​യി ജ​മ്മു-​ക​ശ്മീ​ർ മു​ൻ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മ​ലി​ക്. 2019 ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ബി.​ജെ.​പി സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടാ​ണ്​​ പൊ​രു​തി​യ​​തെ​ന്ന്​​ അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​​​ലെ ആ​ൽ​വാ​റി​ൽ ന​ട​ന്ന പൊ​തു​ച​ട​ങ്ങി​ലാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​നെ​തി​രെ സ​ത്യ​പാ​ൽ മലി​ക്കി​ന്‍റെ വി​മ​ർ​ശ​നം.

‘‘2019 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​മ്മു​ടെ സൈ​നി​ക​രു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടാ​ണ് പൊ​രു​തി​യ​ത്​. ഒ​രു അ​ന്വേ​ഷ​ണ​വും ന​ട​ന്നി​ല്ല. അ​ന്വേ​ഷ​ണം ന​ട​ന്നി​രു​ന്നെ​ങ്കി​ൽ അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി​രു​ന്ന രാ​ജ്നാ​ഥ് സി​ങ്​ രാ​ജി​വെ​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു. നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രെ ജ​യി​ലി​ൽ അ​ട​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു, വ​ലി​യ വി​വാ​ദം ത​ന്നെ ഉ​ണ്ടാ​കും’’ - സ​ത്യ​പാ​ൽ മലി​ക് ആ​രോ​പി​ച്ചു.

പു​ൽ​വാ​മ ദു​ര​ന്തം ന​ട​ക്കു​​മ്പോ​ൾ സ​ത്യ​പാ​ൽ മ​ലി​ക്​ ആ​യി​രു​ന്നു ജ​മ്മു-​ക​ശ്​​മീ​ർ ഗ​വ​ർ​ണ​ർ. പു​ൽ​വാ​മ ആ​ക്ര​മ​ണം ന​ട​ന്ന 2019 ഫെ​ബ്രു​വ​രി 14ന്​ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജിം ​കോ​ർ​ബ​റ്റ് നാ​ഷ​ന​ൽ പാ​ർ​ക്കി​ൽ ഷൂ​ട്ടി​ങ്ങി​ലാ​യി​രു​ന്നു. അ​തു ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ ഞാ​ൻ വി​ളി​ച്ചു. ന​മ്മു​ടെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നും ന​മ്മു​ടെ വീ​ഴ്ച കൊ​ണ്ടാ​ണ് അ​ത് സം​ഭ​വി​ച്ച​തെ​ന്നും ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ മൗ​നം പു​ല​ർ​ത്താ​നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​മെ​ന്നും സ​ത്യ​പാ​ൽ മലി​ക്​ വ്യ​ക്​​ത​മാ​ക്കി. അ​ദാ​നി​ക്ക്​ 20,000 കോ​ടി രൂ​പ ല​ഭി​ച്ച​ത്​ എ​വി​ടെ നി​ന്നാ​ണെ​ന്ന്​ പാ​ർ​ല​മെ​ന്‍റി​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ രാ​ഹു​ൽ ഗാ​ന്ധി ചോ​ദി​ച്ചു. എ​ന്നാ​ൽ, ര​ണ്ട്​ ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ സം​സാ​രി​ച്ച മോ​ദി അ​തേ​ക്കു​റി​ച്ച്​ ഒ​ര​ക്ഷ​രം മി​ണ്ടി​യി​ല്ല. ആ ​പ​ണം മു​ഴു​വ​ൻ മോ​ദി​യു​ടേ​താ​ണെ​ന്നും സ​ത്യ​പാ​ൽ മലി​ക്​ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:soldiersSatyapal MalikLok Sabha Electon 2019
News Summary - 2019 Lok Sabha elections were fought over bodies of our soldiers: Satyapal Malik
Next Story