Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാംഘട്ട...

രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ ഇന്ന്​; 95 മണ്ഡലങ്ങൾ ബൂത്തിലേക്ക്

text_fields
bookmark_border
രണ്ടാംഘട്ട വോ​ട്ടെടുപ്പ്​ ഇന്ന്​; 95 മണ്ഡലങ്ങൾ ബൂത്തിലേക്ക്
cancel

ന്യൂ​ഡ​ൽ​ഹി: ലോക്​സഭ തെരഞ്ഞെടുപ്പി​​െൻറ രണ്ടാം ഘട്ടത്തിൽ 95 മണ്ഡലങ്ങളിൽ​ വ്യാഴാഴ്​ച വോ​െ​ട്ട​ടു​പ്പ്​ ന ​ട​ക്കു​ം. 12 സം​സ്​​ഥാ​ന​ങ്ങ​ളി​ലും ഒരു കേന്ദ്രഭരണപ്രദേശത്തും ഇന്ന്​ വോട്ടർമാർ പോളിങ്​ ബൂത്തിലെത്തും. ത​മ ി​ഴ്​​നാ​ട്ടി​ലെ ആകെയുള്ള 38 സീ​റ്റി​ലും ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ്​ വോ​െ​ട്ട​ടു​പ്പ്. അ​തോ​ടൊ​​പ്പം സം​സ ്​​ഥാ​ന​ത്തെ 18 നി​യ​മ​സ​ഭ സീ​റ്റി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും. ക​ർ​ണാ​ട​ക​യി​ൽ 14 സീ​റ്റി​ലും ഉ​ത്ത​ർ ​പ്ര​ദേ​ശ്​ (എ​ട്ട്), മ​ഹാ​രാ​ഷ്​​ട്ര (10), അ​സം (അ​ഞ്ച്), ബി​ഹാ​ർ (അ​ഞ്ച്), ഒ​ഡി​ഷ (അ​ഞ്ച്), പ​ശ്ചി​മ​ബം​ഗാ​ൾ (മൂ​ന്ന്) , ഛത്തി​സ്​​ഗ​ഢ്​​ (മൂ​ന്ന്​), ജ​മ്മു-​ക​ശ്​​മീ​ർ (ര​ണ്ട്), മ​ണി​പ്പൂ​ർ, പു​തു​ച്ചേ​രി സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഒ​ന ്നു​വീ​തം സീ​റ്റു​ക​ളി​ലു​മാ​ണ്​ ഇന്ന്​ വോ​െ​ട്ട​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.

ഹേ​മ​മാ​ലി​നി, എ. ​രാ​ജ, കാ​ ർ​ത്തി ചി​ദം​ബ​രം അ​ട​ക്കം പ്ര​മു​ഖ​രു​ടെ നി​ര​ത​ന്നെ​യു​ണ്ട്​ ഇ​ന്ന്​ ജ​ന​വി​ധി തേ​ടു​ന്ന​വ​രി​ൽ. 12 സം​സ് ​​ഥാ​ന​ങ്ങ​ളി​ലേ​യും ഒ​രു കേ​​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ത്തെ​യും വോ​ട്ട​ർ​മാ​രാ​ണ്​ രാ​ജ്യ​ ഭ​ര​ണ​ത്തി​നു​ള് ള ത​ങ്ങ​ളു​ടെ പ​ങ്ക്​ നി​ർ​വ​ഹി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി ​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ൽ, വ​ൻ​തു​ക പി​ടി​ച്ചെ​ടു​ത്ത​തി​നെ തു​ട​ർ​ന്ന്​ വെ​ല്ലൂ​രി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ മാ​റ്റി​വെ​ച്ചു. കൂ​ടാ​തെ, ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​ത്തെ തു​ട​ർ​ന്ന്​ കി​ഴ​ക്ക​ൻ ത്രി​പു​ര​യി​ലെ വോ​​ട്ടെ​ടു​പ്പ്​ ഈ ​മാ​സം 23ലേ​ക്ക്​ മാ​റ്റി​യ​തോ​ടെ​ മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ണ്ണം 95 ആ​യി.

ര​ണ്ടാം​​ഘ​ട്ടത്തിൽ 427 കോടിപതികളാണ്​ ജനവിധി തേടുന്നത്​​. ശതമാനക്കണക്കെടുത്താൽ 27 ശതമാനം പേർ. 11 ശതമാനം പേരും അഞ്ചുകോടിക്കു മുകളിൽ പ്രഖ്യാപിത ആസ്​തിയുള്ളവരാണ്​. അതേസമയം, 41 ശതമാനംപേർ 10 ലക്ഷത്തിൽ ചുവടെ ആസ്​തിയുള്ളവരാണ്​. തമിഴ്​നാട്ടിലെ കന്യാകുമാരിയിൽനിന്ന്​ കോൺഗ്രസ്​ ടിക്കറ്റിൽ മത്സരിക്കുന്ന എച്ച്​. വസന്തകുമാറാണ്​ സ്​ഥാനാർഥികളിലെ ധനാഢ്യൻ. 417 കോടിയാണ്​ ഇദ്ദേഹത്തി​​െൻറ ആസ്​തി.


പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളും മ​ത്സ​രി​ക്കു​ന്ന പ്ര​മു​ഖ​രും

ത​മി​ഴ്​​നാ​ട്​: ന​യി​ക്കാ​ൻ ക​രു​ണാ​നി​ധി​യും ജ​യ​ല​ളി​ത​യു​മി​ല്ലാ​ത്ത ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പ്. ഡി.​എം.​കെ​യും അ​ണ്ണാ ഡി.​എം.​കെ​യും മു​ന്ന​ണി​യാ​യി ജ​ന​വി​ധി തേ​ടു​ന്നു. 18 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും ഇ​തോ​ടൊ​പ്പം വോ​​ട്ടെ​ടു​പ്പ്​ ന​ട​ക്കും. ഫ​ലം ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ ഡി.​എം.​കെ​ക്ക്​ നി​ർ​ണാ​യ​കം. ത​മി​ഴ്​​നാ​ട്​ -38, പു​തു​ച്ചേ​രി -ഒ​ന്ന്​ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കാ​ണ്​ വോ​​ട്ടെ​ടു​പ്പ്. പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ൾ: ക​ന്യാ​ക​ു​മാ​രി (പൊ​ൻ രാ​ധാ​കൃ​ഷ്​​ണ​ൻ -എ​ച്ച്.​ വ​സ​ന്ത​കു​മാ​ർ), തൂ​ത്തു​ക്കു​ടി (ക​നി​മൊ​ഴി -ത​മി​ഴി​സൈ സൗ​ന്ദ​ർ രാ​ജ​ൻ), നീ​ല​ഗി​രി (എ. ​രാ​ജ -എം. ​ത്യാ​ഗ​രാ​ജ​ൻ), ശി​വ​ഗം​ഗ (കാ​ർ​ത്തി പി. ​ചി​ദം​ബ​രം -എ​ച്ച്. രാ​ജ), ചെ​ന്നൈ സെ​ൻ​ട്ര​ൽ (ദ​യാ​നി​ധി മാ​ര​ൻ -സാം ​​പോ​ൾ, ജ​സ്​​റ്റി​സ്​ ക​ർ​ണ​ൻ).

ഉ​ത്ത​ർ​പ്ര​ദേ​ശ്​
മ​ഥു​ര (ഹേ​മ​മാ​ലി​നി, മ​ഹേ​ഷ്​ പ​ഥ​ക്, കു​ൻ​വ​ർ ന​രേ​ന്ദ്ര സി​ങ്), ഫ​ത്തേ​പു​ർ സി​ക്രി (രാ​ജ്​​കു​മാ​ർ ചൗ​ഹാ​ർ, രാ​ജ്​ ബ​ബ്ബ​ർ, ഭ​ഗ്​​വാ​ൻ ശ​ർ​മ), ആ​ഗ്ര (എ​സ്.​പി. സി​ങ്​ ഭാ​​ഗേ​ൽ, പ്രീ​ത ഹ​രി​ത്, മ​നോ​ജ്​ സോ​ണി), അ​ലീ​ഗ​ഢ്​ (സ​തീ​ഷ്​ ഗൗ​തം, ബി​േ​ജ​ന്ദ്ര സി​ങ്, അ​ജി​ത്​ ബ​ലി​യാ​ൻ), അം​രോ​ഹ (ഡാ​നി​ഷ്​ അ​ലി, ക​ൻ​വ​ർ സി​ങ്​ ത​ൻ​വാ​ർ, സ​ചി​ൻ ചൗ​ധ​രി).

ബി​ഹാ​ർ-ക​തി​ഹാ​ർ (താ​രി​ഖ്​ അ​ൻ​വ​ർ, ദു​ലാ​ൽ ച​ന്ദ്ര ഗോ​സ്വാ​മി)
അ​സം-സി​ൽ​ചാ​ർ (സു​സ്​​മി​ത ദേ​വ്, രാ​ജ്​​ദീ​പ്​ റോ​യ്, ന​സി​യ യാ​സ്​​മി​ൻ മ​ജും​ദാ​ർ)
ജ​മ്മു-​ക​ശ്​​മീ​ർ-ശ്രീ​ന​ഗ​ർ (ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല, ഇ​ർ​ഫാ​ൻ അ​ൻ​സാ​രി, ആ​ഗ മു​ഹ്​​സി​ൻ, ഖാ​ലി​ദ്​ ജ​ഹാം​ഗീ​ർ), ഉ​ദ്ദം​പു​ർ (ഡോ. ​ജി​തേ​ന്ദ്ര സി​ങ്, വി​ക്ര​മാ​ദി​ത്യ സി​ങ്, ചൗ​ധ​രി ലാ​ൽ സി​ങ്, ഹ​ർ​ഷ ദേ​വ്​ സി​ങ്)​
ഒ​ഡി​ഷ-അ​സ്​​ക (പ്ര​മി​ള ബി​​സോ​യി, അ​നി​ത ശു​ഭ​ദ​ർ​ശി​നി, രാ​മ​കൃ​ഷ്​​ണ പാ​െ​ണ്ഡ), കാ​ണ്ഡ​മാ​ൽ (അ​ച്യു​ത്​ സാ​മ​ന്ത, എം.​എ. ഖ​രാ​ബെ​ല സ്വൈ​ൻ, മ​നോ​ജ്​ ആ​ചാ​ര്യ)
ഛത്തി​സ്​​ഗ​ഢ്​​-രാ​ജ്​​ന​ന്ദ​ഗാ​വ്​ (സ​ന്തോ​ഷ്​ പാ​ണ്ഡെ, ഭോ​ലാ​റാം സാ​ഹു)
മ​ഹാ​രാ​ഷ്​​ട്ര-അ​മ​രാ​വ​തി -അ​ന​ന്ദ​റാ​വു അ​ഡ്​​സു​ൽ, ന​വ്​​നീ​ത്​ കൗ​ർ റാ​ണ, അ​കോ​ല -സ​ൻ​ജ​യ്​ ​േദാ​െ​ത്ര, ഹി​ദാ​യ​ത്​ പ​​ട്ടേ​ൽ, പ്ര​കാ​ശ്​ അ​ം​ബേ​ദ്​​ക​ർ.
പ​ശ്​​ചി​മ ബം​ഗാ​ൾ-ഡാ​ർ​ജി​ലി​ങ്​: അ​മ​ർ​സി​ങ്​ റാ​യി, രാ​ജു സി​ങ്​ ഭി​ഷ്​​ട്, ശ​ങ്ക​ർ മ​ല​ഹാ​ർ, സ​മാ​ൻ പ​ഥ​ക്​, റാ​യ്​​ഗ​ഞ്ച്​ -മു​ഹ​മ്മ​ദ്​ സ​ലിം, ദീ​പ​ദാ​സ്​ മു​ൻ​ഷി, ദേ​ബ​ശ്രീ ചൗ​ധ​രി, ക​ന​യ്യ ലാ​ൽ അ​ഗ​ർ​വാ​ൾ
ക​ർ​ണാ​ട​ക-തു​മ​കൂ​രു -ജി.​എ​സ്. ബ​സ​വ​രാ​ജ്, എ​ച്ച്.​ഡി. ദേ​​വ​ഗൗ​ഡ, മാ​ണ്ഡ്യ- നി​ഖി​ൽ കു​മാ​ര​സ്വാ​മി, സു​മ​ല​ത അം​ബ​രീ​ഷ്​, ബം​ഗ​ളൂ​രു സൗ​ത്​​ -തേ​ജ​സ്വി സൂ​ര്യ, ബി.​കെ. ഹ​രി​പ്ര​സാ​ദ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssecond phaseLok Sabha Electon 2019
News Summary - 2019 lok sabha election second phase
Next Story