ന്യൂഡൽഹി: എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒരു വർഷംകൂടി നീട്ടി കേന്ദ്ര സർക്കാർ. സാധാരണയായി രണ്ടുവർഷ കാലാവധി നീട്ടുക പതിവില്ല. കേന്ദ്ര ഏജൻസികളെ മോദിസർക്കാർ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന ആക്ഷേപങ്ങൾ നിലനിൽക്കേയാണ് പുതിയ നടപടി.
അടുത്തയാഴ്ച രണ്ടുവർഷ കാലാവധി പൂർത്തിയാകാനിരിക്കേയാണ് ഉത്തരവ്.1984 ബാച്ച് ഇന്ത്യൻ റവന്യൂ സർവിസ് ഉദ്യോഗസ്ഥനാണ് 60കാരനായ സഞ്ജയ് കുമാർ മിശ്ര.