Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്​താൻ ഭീകരവാദം ...

പാകിസ്​താൻ ഭീകരവാദം അവസാനിപ്പിക്കുമെന്നാണ്​ പ്രതീക്ഷ: വെങ്കയ്യ നായിഡു

text_fields
bookmark_border
പാകിസ്​താൻ ഭീകരവാദം  അവസാനിപ്പിക്കുമെന്നാണ്​ പ്രതീക്ഷ: വെങ്കയ്യ നായിഡു
cancel

ന്യൂഡൽഹി: പാക്​ അധീന കശ്​മീരിലെ  നിയന്ത്രണരേഖയിൽ തമ്പടിച്ചിരുന്ന  ഭീകരർക്കെതിരെ മിന്നലാക്രമണം നടത്തിയതിന്​ പിന്നാലെ ഇന്ത്യൻ സൈന്യത്തെ അനുമോദിച്ച്​ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രാജ്യത്തി​​െൻറ സുരക്ഷക്ക്​ വേണ്ടിയും ​െഎക്യത്തിന്​ വേണ്ടിയുമാണ്​ സൈന്യം ആക്രമണം നടത്തിയത്​. ഇത്​ സൈന്യത്തി​​െൻറ ഉത്തരവാദിത്തമാണെന്നും വെങ്കയ്യ പറഞ്ഞു.

ഇൗ ആക്രമണത്തിന്​ ശേഷം പാകിസ്​താൻ ഭീകവാദ ​പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന്​ തന്നെയാണ്​ പ്രതീക്ഷയെന്നും നായിഡു വ്യക്​തമാക്കി. ഇന്ത്യക്കെതിരെയുള്ള ഭീകവാദ പ്രവർത്തനങ്ങൾ പാകിസ്​താൻ അവസാനിപ്പിക്കണം. ഇരു രാജ്യങ്ങൾക്കിടയിലും സമാധാനം പുലരണമെങ്കിൽ പാകിസ്​താനും ഉത്തരവാദിത്വമുണ്ടെന്ന്​ വെങ്കയ്യ  പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന പത്രസമ്മേളനത്തിലായിരുന്നു വെങ്കയ്യ നായിഡുവി​​െൻറ പ്രതികരണം.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:venkayya naidu
Next Story