Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉറി ഭീകരാക്രമണം:...

ഉറി ഭീകരാക്രമണം: ഭീകരര്‍ പിര്‍ചനസായ് തീവ്രവാദ പരിശീലന ക്യാമ്പില്‍നിന്നുള്ളവര്‍

text_fields
bookmark_border
ഉറി ഭീകരാക്രമണം: ഭീകരര്‍ പിര്‍ചനസായ് തീവ്രവാദ പരിശീലന ക്യാമ്പില്‍നിന്നുള്ളവര്‍
cancel

ന്യൂഡല്‍ഹി: കശ്മീരിലെ ഉറി സൈനിക ക്യാമ്പിലുണ്ടായ ആക്രമണം നടത്തിയ നാലു പേര്‍ പാക് അധീന കശ്മീരിലെ പിര്‍ചനസായിലെ തീവ്രവാദ പരിശീലന ക്യാമ്പില്‍നിന്നുള്ളവരാണെന്ന് അധികൃതര്‍ അറിയിച്ചു. ഭീകരരെ വഴികാട്ടാന്‍ സഹായിച്ചതിന് അറസ്റ്റിലായ രണ്ടു പേരില്‍നിന്നാണ് വിവരം ലഭിച്ചത്. ചോദ്യംചെയ്യലിനിടെ തങ്ങള്‍ യാത്ര ആരംഭിച്ചത് പാക് അധീന കശ്മീരിലെ ഗൈറാബാദിലെ പിര്‍ചനസായില്‍നിന്നാണെന്ന് അറസ്റ്റിലായവര്‍ പറഞ്ഞു. എന്‍.ഐ.എയുടെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഹുസൈന്‍ അവാന്‍, അഹ്സന്‍ ഖുര്‍ഷീദ് എന്നിവര്‍ പാക് അധീന കശ്മീരിലെ മുസഫറാബാദ് നിവാസികളാണ്. ആക്രമണം നടത്തിയവര്‍ ജെയ്ശെ മുഹമ്മദ് അംഗങ്ങളാണെന്ന്  പ്രാരംഭ ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായി ആരോപണമുണ്ട്.

Show Full Article
TAGS:Uri attack pirchanasay 
Next Story