Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജമ്മുവില്‍ സംശയകരമായ സാഹചര്യത്തില്‍ മലയാളി കസ്റ്റഡിയില്‍
text_fieldsbookmark_border
ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തെിയ മലയാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി അലിയെയാണ് (60) ജമ്മുവിലെ റിയസി ജില്ലയിലെ കത്റ ടൗണില്‍വെച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത്. മനോനില തെറ്റിയ നിലയിലാണ് ഇയാള്‍ പെരുമാറുന്നതെന്ന് റിയസി പൊലീസ് സൂപ്രണ്ട് സുര്‍ജിത് സിങ് പറഞ്ഞു.
സംശയസാഹചര്യത്തില്‍ കത്റ ബസ്സ്റ്റാന്‍ഡ് പരിസരത്ത് അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ട ഇയാളെ നാട്ടുകാര്‍ പൊലീസിലേല്പിക്കുകയായിരുന്നു. ഇയാള്‍ പാകിസ്താനെ അനുകൂലിച്ച് പലതും വിളിച്ചുപറഞ്ഞതായും നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കശ്മീര്‍ സംഘര്‍ഷത്തിന്‍െറ സാഹചര്യത്തില്‍ വിശദാംശങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും കേരള അധികാരികളുമായി ബന്ധപ്പെട്ടതായും പൊലീസ് പറഞ്ഞു.
Next Story
