Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീർ...

കശ്​മീർ ഇന്ത്യയുടേതല്ല; സുഷമക്ക്​ മറുപടിയുമായി പാകിസ്​താൻ

text_fields
bookmark_border
കശ്​മീർ ഇന്ത്യയുടേതല്ല; സുഷമക്ക്​ മറുപടിയുമായി പാകിസ്​താൻ
cancel

ന്യൂയോർക്​: കശ്​മീർ വിഷയത്തിൽ  ഇന്ത്യൻ വിശേകാര്യ മ​ന്ത്രി സുഷമ സ്വരാജി​​െൻറ പ്രസ്​താവനക്ക്​ മറുപടിയുമായി പാകിസ്​താൻ. കശ്​മീർ ഇന്ത്യയു​ടേതല്ലെന്നും കശ്​മീരി​​െൻറ ഭാവി തീരുമാനിക്കേണ്ടത്​ ​െഎക്യരാഷ്​ട്ര സഭയാണെന്നും പാകിസ്​താൻ പ്രതിനിധി മലീഹ ലോദി യു.എന്നിൽ പറഞ്ഞു. മനുഷ്യാവകാശ ലംഘനമാണ്​ കശ്​മീരിൽ നടക്കുന്നത്​. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്​തതാണ്​. സുഷമ സ്വരാജി​​െൻറ ആരോപണം ശരിയല്ല. കശ്​മീരിലെ മനുഷ്യാവകാശങ്ങൾ മറച്ചുവെക്കുന്നതിനാണ്​ ഇന്ത്യ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത്​. കശ്മീരികളുടെ സ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് യു.എൻ പൊതുസഭയും ഇന്ത്യയും പാകിസ്​താനും ചേർന്നാണ്. കഴിഞ്ഞ 70 വർഷമായി ഇന്ത്യ കശ്മീർ ജനതയെ ബലംപ്രയോഗിച്ച് അടിച്ചമർത്തുകയാണ്. രാജ്യാന്തര സമൂഹത്തിൽനിന്ന് അവരെ സഹായിക്കേണ്ടതുണ്ടെന്നും മലീഹ പറഞ്ഞു.

അരനൂറ്റാണ്ടായി അയൽരാജ്യങ്ങൾക്കെതിരായ ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. ഇൗ നടപടിക്ക്​ ഇന്ത്യ പിന്തുണ നൽകുന്നതായി പിടിയിലായ ഇന്ത്യൻ ചാരൻ കുൽബുഷൻ യാദവ് മൊഴി നൽകിയിട്ടുണ്ട്. ബലൂചിസ്​താനെതിരായ ഇന്ത്യൻ നിലപാട് യു.എൻ നിർദേശങ്ങൾക്കെതിരാണ്. പാക്കിസ്​താനുമായുള്ള ചർച്ചകൾക്ക് മുൻകൂർ വ്യവസ്ഥകളില്ലെന്ന ഇന്ത്യൻ നിലപാട് തെറ്റാണ്. ഒരു വർഷം മുൻപ് ഇന്ത്യയാണ് ചർച്ചകൾ നടത്തുന്നതിൽനിന്നു പിന്മാറിയത്. മേഖലയിലെ സമാധാനത്തിന്​ ഇന്ത്യയുമായി ചർച്ചക്ക്​ തയാറാണെന്നും പാക്​ പ്രതിനിധി കൂട്ടിച്ചേർത്തു.

അതേസമയം പാകിസ്​താ​​െൻറ പ്രസ്​താവനക്ക്​ മറുപടിയുമായി യു.എന്നിലെ ഇന്ത്യയുടെ ഫസ്​റ്റ്​ സെക്രട്ടറി ഇൗനം ഗംഭീർ രംഗത്തെത്തി. ഇന്ത്യ​ക്കെതിരെ കെട്ടുകഥകളും നുണകളുമാണ്​ പാകിസ്​താൻ ലോക വേദികളിൽ ഉന്നയിക്കു​ന്നതെന്നും ഉറി ആക്രമണത്തിലെ ഭീകരരിൽ നിന്ന്​ കണ്ടെത്തിയ ആയുധങ്ങളിൽ പാക്​ മു​ദ്ര ഉണ്ടായിരുന്നെന്നും ഇൗനം പറഞ്ഞു. പാകിസ്​താൻ പരാജയപ്പെട്ട രാജ്യമാണ്.​ പാക്​ മണ്ണ്​ ഭീകരാവാദത്തിന്​ ഉ​പയോഗിക്കുന്നില്ല എന്ന്​ ഉറപ്പു നൽകാൻ അവർക്ക്​ കഴിയുമോ എന്നും 1971ൽ പാകിസ്​താൻ നടത്തിയ വംശഹത്യ നിഷേധിക്കു​ന്നുണ്ടേ​ായെന്നും അവർ ചോദിച്ചു.

 

 

 

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maleeha lodhi
Next Story