Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തർപ്രദേശിൽ...

ഉത്തർപ്രദേശിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു

text_fields
bookmark_border
ഉത്തർപ്രദേശിൽ മന്ത്രിസഭ പുനസംഘടിപ്പിച്ചു
cancel

അലഹബാദ്​: ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിന്​ മുന്നോടിയായി അഖിലേഷ്​ യാദവി​​െൻറ​ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനസംഘടിപ്പിച്ചു. പത്ത്​ പുതിയ മ​ന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്​ത്​ ഇന്ന്​ ചുമതലയേൽക്കും.

പുതിയ മന്ത്രിമാരിൽ നേരത്തെ മന്ത്രിസഭയിൽ നിന്ന്​ പുറത്താക്കിയ ഗായ​ത്രി പ്രസാദ്​ പ്രജാപതി, മനോജ്​ പാണ്ഡെ, ശിവകാന്ത്​ ഒാജ എന്നിവരും ഉൾപ്പെടും. ഇതിൽ മനോജ്​ പാണ്ഡെ, ശിവകാന്ത്​ ഒാജയും പാർട്ടിയുടെ ബ്രാഹ്​മണ മുഖങ്ങളാണ്​. ഗായത്രി പ്രസാദ്​ പ്രജാപതി നേരത്തെ ഭൂമിതട്ടിപ്പ്​ കേസിലെ പ്രതിയായിരുന്നു.

പത്ത്​ പേരിൽ ഏഴ്​ പേർക്ക്​ കാബിനറ്റ്​ റാങ്ക്​ നൽകിയേക്കും. രവിദാസ്​ മെഹ്​റോത്ര, നരേന്ദ്ര വർമ്മ,സിയാഉദ്ദീൻ റിസ്​വി, ശങ്ക്​ലാൽ മാജ്​ഹി,റിയാസ്​ അഹമ്മദ്​, യാസിർഷാ എന്നിവരാണ്​ മന്ത്രിസഭയിലെ മറ്റ്​ മന്ത്രിമാർ.പുനസംഘടനയോട്​ കൂടി മ​ന്ത്രിമാരുടെ എണ്ണം 61 ആയി ഉയർന്നു. സത്യപ്രതിജ്ഞക്ക്​ മുമ്പ്​ രാജ്​ഭവനിൽ വെച്ച്​ ഗവർണർ രാംനായിക്കുമായി മന്ത്രിമാർ കൂടിക്കാഴ്​ച്ച നടത്തും.

യു.പി തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ട്​ ബ്രാഹ്​മണ വിഭാഗത്തെ പ്രീണിപ്പെടുത്താനുള്ള ശ്രമത്തിലാണ്​ ബി.ജെ.പിയും കോൺഗ്രസും, ബി.എസ്​.പിയും.  2012 ഭരണത്തിലേറിയത്​ മുതൽ എട്ട്​ പ്രാവശ്യമാണ്​ മന്ത്രിസഭ പുനസംഘടിപ്പിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spbspakilesh yadav
Next Story