നിർഭയ കേസ്: പ്രതികളുടെ വാദം ഇന്ന് കേൾക്കും
text_fieldsന്യുഡൽഹി: നിർഭയ കൂട്ടബലാൽസംഗ കേസിൽ പ്രതികളുടെ അപ്പീലിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. അക്ഷയ്, വിനയ് ശർമ, പവൻ, മുകേഷ് എന്നിവർ സമർപ്പിച്ച അപ്പീലിലാണ് വാദം കേൾക്കുക. പ്രതികൾക്ക് വധശിക്ഷ വിധിച്ച ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി കഴിഞ്ഞ ഏപ്രിൽ നാലു മുതൽ കേസിലെ അന്തിമ വിചാരണക്ക് തുടക്കമിട്ടിരുന്നു.
2013ലാണ് കുറ്റവാളികൾക്ക് വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചത്. ആറുമാസത്തിന് ശേഷം ഡൽഹി ഹൈകോടതി വിധിയും വധശിക്ഷ ശരിവെച്ചു. തുടർന്ന് 2014ൽ സുപ്രീം കോടതിയെ സമീപിച്ച പ്രതികളുടെ വധശിക്ഷ കോടതി റദ്ദാക്കുകയായിരുന്നു. ഡിസംബർ 16ന് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച കൂട്ടബലാൽസംഗംകേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾെപ്പടെ ആറ് പ്രതികളാണുള്ളത്.
ഡൽഹിയിൽ ഒാടുന്ന ബസിൽ സുഹൃത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതികൾ ബലാൽസംഗംചെയ്യുകയും ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് ഗുരുതര നിലയിലായ പെൺകുട്ടി 2012 ഡിസംബർ 29ന് സിങ്കപ്പൂർ ആശുപത്രിയിലാണ് മരിച്ചത്.
