Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബുർഹാൻ വാനി സൈന്യത്തിൽ...

ബുർഹാൻ വാനി സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ പിതാവ്

text_fields
bookmark_border
ബുർഹാൻ വാനി സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ പിതാവ്
cancel


ശ്രീനഗർ: കശ്​മീരിൽ സൈനിക നടപടിയിൽ കൊല്ലപ്പെട്ട ബുർഹാൻ വാനി ഇന്ത്യൻ സൈന്യത്തിൽ ചേരാൻ ആഗ്രഹിച്ചിരുന്നുവെന്ന്​ പിതാവ്​ മുസഫർ വാനി. 10ാം വയസിൽ വാനി സൈന്യത്തിൽ ചേരണമെന്ന്​ ആഗ്രഹിച്ചിരുന്നു.  പർവേസ്​ റസൂലിനെ പോലെ ഇന്ത്യക്ക്​ വേണ്ടി ക്രിക്കറ്റ്​ കളിക്കണമെന്നതും ബുർഹാൻ വാനിയുടെ സ്വപ്​നമായിരുന്നുവെന്ന്​ സർക്കാർ സ്​കൂൾ പ്രിൻസിപ്പലായ പിതാവ്​ ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

2010 ഒക്ടോബറിലാണ്​ ബുർഹാൻ വീടുവിട്ടിറങ്ങിയത്​. കൂട്ടുകാരെ കാണാനെന്നു പറഞ്ഞ്​ പോയ ബുർഹാൻ വീട്ടിൽ തിരിച്ചെത്തിയില്ല. പിന്നീടാണ്​ ഹിസ്​ബുൽ മുജാഹിദീനിൽ ചേർന്നുവെന്ന്​ അറിഞ്ഞത്​. കൊല്ലപ്പെടുന്നതിന്​ രണ്ടുമാസം മുമ്പ്​ ബുർഹാനോട്​ സംഘടനയിൽ നിന്ന്​ മാറണമെന്ന്​ ആവശ്യപ്പെട്ടിരുന്നു. 1994 ലാണ്​ ബുർഹാൻ ജനിച്ചത്​. കശ്​മീർ അസ്ഥ്വസ്ഥമായി നിൽക്കുന്ന വർഷങ്ങളിലൂടെ കടന്നുപോയ ബാല്യം അവനെ ഏറെ വേദനിപ്പിച്ചിട്ടുണ്ടാകാം. ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനോട്​ തന്നെ സൈന്യത്തിലെടുക്കുമോയെന്നു ചോദിച്ച, ഇന്ത്യക്കു വേണ്ടി ക്രിക്കറ്റ്​ കളിക്കാൻ ആഗ്രഹിച്ച ബാലനായിരുന്നു ബുർഹാനെന്നും പിതാവ്​ ഒാർമിച്ചു.

ബുർഹാൻ വീട്​വിട്ടിറങ്ങിയ ശേഷം രണ്ടോ മൂന്നോ തവണയാണ്​ നേരിൽ കണ്ടത്​. അതും മിനിറ്റുകൾ മാത്രമായ കൂടിക്കാഴ്​ച. താൻ സർക്കാറിനു വേണ്ടി ജോലി ചെയ്യു​േമ്പാൾ ബുർഹാൻ ജമ്മു കശ്​മീരിന്​ വേണ്ടിയാണ്​ പ്രവർത്തിച്ചത്​.

ബുർഹാ​​െൻറ ജേഷ്​ഠ സഹോദരൻ ഖാലിദിനെ​ 2015 ഏപ്രിലിൽ സുരക്ഷാ സേന​ കൊലപ്പെടുത്തിയിരുന്നു.  സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്ക്​ പോയപ്പോഴാണ്​ ഖാലിദ്​ കൊല്ലപ്പെട്ടത്​.  ബുർഹാനെ സന്ദർശിക്കാൻ പോയെന്ന്​ ആരോപിച്ച്​ കസ്​റ്റഡിയിലെടുത്ത പൊലീസ്​ അവനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. പൊലീസ്​ അറസ്​റ്റു ചെയ്​ത സുഹൃത്തുക്കളെ പിന്നീട്​ വിട്ടയച്ചു.

 ​െഎക്യരാഷ്​ട്രസഭയിൽ പാക്​ പ്രധാനമന്ത്രി നവാസ്​ ശരീഫ്​ ബുറഹാൻ വാനിയെ സ്വതന്ത്രസമര പോരാളിയെന്ന്​ വിശേഷിപ്പിച്ചതിനെ മുസഫർ വാനി അനുകൂലിച്ചു. കശ്​മീരിലെ പ്രശ്​നങ്ങൾ പരിഹരിച്ചു കഴിയു​േമ്പാൾ ബുർഹാൻ സ്വാതന്ത്ര്യ സമരപോരാളിയെന്ന്​ ഇന്ത്യ തിരിച്ചറിയും. ബുർഹാ​​െൻറ മരണം കശ്​മീരിലെ സ്വാതന്ത്ര്യപോരാട്ടങ്ങൾക്ക്​ പുതിയ ദിശ നൽകിയെന്ന ശരീഫി​​െൻറ പ്രസ്​താവനയോട്​ യോജിക്കുന്നുവെന്നും മുസഫർ വാനി പറഞ്ഞു. ഉറി, പത്താൻകോട്ട്​, പാ​ംപോർ ആക്രമണങ്ങളിൽ പാകിസ്​താ​ന്​ പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം നിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmirBurhan Wanihisbul mujahidheen
Next Story