Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുംബൈയിൽ മതിൽ തകർന്ന് ഒരാൾ മരിച്ചു
text_fieldsbookmark_border
മുംബൈ: മുബൈയിൽ കനത്ത മഴയെ തുടർന്ന് സുരക്ഷാ മതിൽ തകർന്നുവീണ് ഒരാൾ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. പ്രശാന്ത് ജാദവ് എന്ന 17കാരനാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മുലുന്ദ് ഏരിയയിലെ ശാസ്ത്രി ഹഗറിൽ പുലർച്ചെ 1.30നായിരുന്നു അപകടം.
കുന്നിൻ പ്രദേശമായ ഇവിടെ രാത്രി 11 മണി മുതൽ ഒരു മണിവരെ കനത്ത മഴ പെയ്തിരുന്നെന്നും ഭാരം താങ്ങാൻ കഴിയാതെ നിന്നിരുന്ന മതിൽ ചുറ്റുമുണ്ടായിരുന്ന കുടിലുകളിലേക്ക് തകർന്ന് വീഴുകയുമായിരുന്നെന്നാണ് അസിസ്റ്റൻറ് മുനിസിപ്പൽ കമീഷണർ അറിയിച്ചത്. പ്രദേശത്തിലേക്കുള്ള വഴി തടയപ്പെട്ടിരിക്കുകയാണെന്നും 30 കുടുംബങ്ങളെ സുരക്ഷാ കാരണത്താൽ മാറ്റിപ്പാർച്ചിരിക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
