അമ്മയുടെ പേരിൽ തമിഴ്നാട്ടിൽ 50 വൈഫൈ സോണുകൾ
text_fieldsചെന്നൈ: തമിഴ്നാട്ടിൽപ്രധാനപ്പെട്ട 50 സ്ഥലങ്ങളിൽ സൗജന്യ അമ്മ വൈഫൈ സോൺ ഏർപ്പെടുത്തുമെന്ന്തമിഴ്നാട് സർക്കാർ. ബസ്ടെർമിനുകളും പാർക്കുകളുമുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൈഫൈ സോണുകൾ ഏർപ്പെടുത്താനാണ് തീരുമാനം. സ്കൂളുകൾ, വ്യവസായിക മേഖലകൾ തുടങ്ങിയ സ്ഥലങ്ങൾ വൈഫൈ മേഖലകളിൽ ഉൾപ്പെടുത്തി ഒൗദ്യോഗിക സർക്കുലറും പുറത്തു വന്നിട്ടുണ്ട്.
ആദ്യ ഘട്ടത്തിൽ 50 സ്കൂളുകളിലാണ് ഇൻറർനെറ്റ് സംവിധാനം ഏർപ്പെടുത്തുന്നത്. ഇതിനായി 10 കോടി രൂപയാണ് ചെലവ് വരുന്നത്. ഇതിന് പുറമെ കോയമ്പത്തൂരിൽ സൗരംഭകത്വ കേന്ദ്രവും ചെന്നൈ ഷോളിങ്ങനെല്ലൂരിലെ പ്രത്യേക സാമ്പത്തിക മേഖലയിൽ 2 ലക്ഷം സ്ക്വയർ ഫീറ്റിൽ 80 കോടി രൂപ ചെലവിൽ ഇന്‍റഗ്രേറ്റഡ് ഐ.ടി കോംപ്ലക്സ് നിർമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
