Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയൽ രാജ്യങ്ങളോട്...

അയൽ രാജ്യങ്ങളോട് വല്യേട്ടന്‍ മനോഭാവം പാടില്ലെന്ന്​ മണിക് സര്‍ക്കാര്‍

text_fields
bookmark_border
അയൽ രാജ്യങ്ങളോട് വല്യേട്ടന്‍ മനോഭാവം പാടില്ലെന്ന്​ മണിക് സര്‍ക്കാര്‍
cancel

അഗര്‍ത്തല: അയല്‍രാജ്യങ്ങളോട് വല്യേട്ടന്‍ മനോഭാവം പുലർത്താൻ പാടില്ലെന്ന് ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. നോര്‍ത്ത് ഈസ്റ്റ് കണ്‍ക്ടിവിറ്റി സമ്മേളനത്തില്‍ സംസാരിക്കവെയാണ്​ മണിക് സര്‍ക്കാര്‍ ഇക്കാര്യം പറഞ്ഞത്​. പരസ്പര സഹായത്തോടെ ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാക്കാനാണ് ശ്രമിക്കേണ്ടത്​. ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ വിദേശനയത്തി​​​െൻറ കാര്യത്തില്‍ സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അര്‍ഹത തനിക്കുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയ പ്രതിപക്ഷം വെള്ളിയാഴ്​ച നിയമസഭാ നടപടികള്‍ തടസ്സപ്പെടുത്തി. മുഖ്യമന്ത്രിയുടെ പരാമര്‍ശം ഇന്ത്യക്കെതിരായ പാകിസ്താന്റെ ആരോപണത്തിന് സമാനമാണെന്ന് തൃണമൂല്‍ അംഗം സുദീപ് റോയി ബര്‍മന്‍ പറഞ്ഞു. റഷ്യ, ജപ്പാന്‍, മ്യാന്മാര്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്ത സമ്മേളനത്തിലായിരുന്നു മണിക്​ സർക്കാറി​​െൻറ അഭിപ്രായ പ്രകടനം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manik sarkar
Next Story