Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശിവ്​പാൽ യാദവ്​...

ശിവ്​പാൽ യാദവ്​ അഖിലേഷി​െൻറ ആറ്​ വിശ്വസ്​തരെ പുറത്താക്കി

text_fields
bookmark_border
ശിവ്​പാൽ യാദവ്​ അഖിലേഷി​െൻറ ആറ്​ വിശ്വസ്​തരെ പുറത്താക്കി
cancel

ലക്​​നോ: യാദവ്​ കുടുംബത്തിലെ പോരിന്​ ശമനമായെന്ന വാർത്തകൾക്കിടെ സമാജ്​വാദി പാർട്ടി സംസ്​ഥാന പ്രസിഡൻറ്​ ശിവ്​പാൽ യാദവ്​ ആറ്​ യുവ നേതാക്കൻമാ​രെ പുറത്താക്കി. മൂന്ന്​ നിയമസഭാ അംഗങ്ങൾ ഉൾപ്പെടെ യു.പി മുഖ്യമന്ത്രി അഖിലേഷ്​ യാദവിനോട്​ കൂറുപുലർത്തുന്നവരാണ്​ പുറത്താക്കപ്പെട്ടത്​. പാർട്ടി നേതാവ്​ മുലായം സിങ്ങിനെ ആക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ചാണ്​ പുറത്താക്കൽ​​. കഴിഞ്ഞ ദിവസം പാർട്ടി വിരുദ്ധ പ്രവർത്തനവും അച്ചടക്ക ലംഘനവും ആരോപിച്ച്​ എസ്​.പി ദേശീയ സെക്രട്ടറി രാംഗോപാൽ യാദവി​െൻറ മരുമകനും നിയമസഭാ അംഗവുമായ അരവിന്ദ്​ പ്രതാപിനെയും ശിവപാൽ പുറത്താക്കിയിരുന്നു.

അഖിലേഷും ശിവപാൽ യാദവും തമ്മിൽ നിലനിന്നിരുന്ന തർക്കം മുലായം ഇടപെട്ട്​ ഒത്തു തീർപ്പാക്കിയതിന് പിന്നാലെയാണ്​ ശിവ്​പാൽ യാദവി​െൻറ നടപടി. നേരത്തെ അഖിലേഷ്​ യാദവ്​ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും മന്ത്രിസഭയില്‍ കൈയാളിയ പ്രധാന വകുപ്പുകളില്‍ ചിലത് എടുത്തുമാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവെച്ചതായി ശിവ്പാല്‍ പ്രഖ്യാപിക്കുകയും പിന്നീട്​ പിൻവലിക്കുകയും ചെയ്​തിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shivpal
Next Story