Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു

text_fields
bookmark_border
കശ്മീര്‍: കര്‍ഫ്യൂ വ്യാപിപ്പിച്ചു
cancel

ശ്രീനഗര്‍: മൂന്നു ജില്ലകളില്‍ വിഘടനവാദികള്‍ മാര്‍ച്ചിന് ആഹ്വാനം നല്‍കിയതിനെ തുടര്‍ന്ന് കശ്മീരില്‍ നിലനില്‍ക്കുന്ന കര്‍ഫ്യൂ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപുര, സെന്‍ട്രല്‍ കശ്മീരിലെ ഗാന്തെര്‍ബല്‍, തെക്കന്‍ കശ്മീരിലെ ഷോപിയാന്‍ എന്നീ മൂന്നു ജില്ലകളിലാണ് മാര്‍ച്ചിന് ആഹ്വാനമുണ്ടായത്. ഷോപിയാന്‍ ജില്ലയിലെ അഞ്ചു പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പുതുതായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്. ബന്ദിപുര, ഗാന്തെര്‍ബല്‍ ജില്ലകളില്‍ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുന്നതിനും താഴ്വരയില്‍ സംഘടിക്കുന്നതിനും നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.
വിഘടനവാദികളുടെ സമരാഹ്വാനത്തെ തുടര്‍ന്ന് തുടര്‍ച്ചയായ 72ാം ദിവസവും  കശ്മീരില്‍ ജനജീവിതം സ്തംഭിച്ചിരിക്കയാണ്. കടകളും പെട്രോള്‍പമ്പുകളും മറ്റു വ്യാപാരസ്ഥാപനങ്ങലും അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും നിലച്ചു.
അതേസമയം, സംഘര്‍ഷത്തിനിടെ കല്ളേറ് നടത്തിയ സംഭവത്തില്‍ 50ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story