Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർട്ടി ഒറ്റക്കെട്ട്;...

പാർട്ടി ഒറ്റക്കെട്ട്; ഭിന്നിപ്പില്ലെന്ന്​ അഖിലേഷ്​ യാദവ്​

text_fields
bookmark_border
പാർട്ടി ഒറ്റക്കെട്ട്; ഭിന്നിപ്പില്ലെന്ന്​ അഖിലേഷ്​ യാദവ്​
cancel

ലക്​നോ:  സമാജ്​വാദി പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ കുടുംബപോര്​ അവസാനിക്കുന്നു. പാർട്ടിയിൽ ഭിന്നിപ്പില്ലെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവ്​ പറഞ്ഞു. ഇളയച്ഛനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവുമായുള്ള കൂടിക്കാഴ്​ച്ചക്ക്​ ശേഷമം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അഖിലേഷ്​.

പാർട്ടി അധ്യക്ഷനുമായി ഒരഭിപ്രായ വ്യത്യാസവുമില്ലെന്നും അഖിലേഷ്​ വ്യക്​തമാക്കി. തങ്ങൾക്ക്​ നേരെ എതിരാളികൾക്ക്​ വിരൽ ചൂണ്ടാനുള്ള ഒരവസരം പോലും നൽകില്ല. രാഷ്​ട്രീയം എന്ന്​ പറയുന്നത്​ കളി തമാശയല്ലെന്നും കാര്യ ഗൗരവമേറിയ ഒരു പ്രവൃത്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശിവ്​പാൽ യാദവിനെ അഭിനന്ദിക്കുകയും അദ്ദേഹത്തിന്​ എല്ലാവിധ പിന്തുണയും നൽകുന്നതായും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭയില്‍ കൈയാളിയ പ്രധാന വകുപ്പുകളില്‍ ചിലത് എടുത്തുമാറ്റുകയും  ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ശിവ്​പാൽ യാദവ്​ മന്ത്രിസ്ഥാനവും പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനവും രാജിവെച്ചിരുന്നു. ഇതോട്​ കൂടിയാണ്​ സമാജ്​വാദി പാർട്ടിയിൽ പ്രതിസന്ധി രൂപപ്പെട്ടത്​.

എന്നാല്‍, വകുപ്പുകള്‍ തിരിച്ചുനല്‍കണമെന്ന് മുലായം നിര്‍ദേശിച്ചതോടെ രാജി തീരുമാനം പിന്‍വലിച്ചതായി ശിവ്പാല്‍ പ്രഖ്യാപിക്കുകയും ചെയ്​തിരുന്നു. ശിവ്പാല്‍ യാദവിനെയാണെന്ന് താൻ പിന്ത​ുണക്കുന്നതെന്ന്​ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മുലായം വ്യക്തമായ സൂചന നല്‍കിയതോടെ പത്തിമടക്കാന്‍ അഖിലേഷ് നിര്‍ബന്ധിതനായതെന്നും റിപ്പോർട്ടുകളുണ്ട്​.
 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi Partyakilesh yadavshiv pal yadav
Next Story