Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശുക്കടത്ത്​...

പശുക്കടത്ത്​ ആരോപിച്ച്​ ഗുജറാത്തിൽ യുവാവിനെ അടിച്ച്​ കൊന്നു

text_fields
bookmark_border
പശുക്കടത്ത്​ ആരോപിച്ച്​  ഗുജറാത്തിൽ യുവാവിനെ അടിച്ച്​ കൊന്നു
cancel

അഹമ്മദാബാദ്​: പശുക്കളെ കടത്തിയെന്നാ​രോപിച്ച്​ ഗോ സംരക്ഷകർ ക്രൂരമായി മർദിച്ച യുവാവ്​ മരിച്ചു. മു​ഹമ്മദ്​ അയ്യൂബ്​ എന്ന 25 കാരനാണ് ദാരുണമായി മരിച്ചത്​. തലസ്ഥാനമായ അഹമ്മദാബാദിൽ സെപ്​തംബർ 13നായിരുന്നു സംഭവം. പശുക്കുട്ടിയെയും കാളക്കുട്ടിയെയും കൊണ്ടുപോകുന്ന വാഹനം അപകടത്തിൽപെട്ട്​ പശുക്കുട്ടി ചത്തിരുന്നു. ഇത്​ ശ്രദ്ധയിൽപ്പെട്ടവർ വാഹനം പരിശോധിക്കുകയും പശുവി​നെ കടത്തുകയാണെന്നാരോപിച്ച്​ അയ്യൂബിനെ ക്രൂരമായി മർദിക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. സംഭവത്തിൽ ഒരാൾ അറസ്​റ്റിലായതായി പൊലീസ്​ അറിയിച്ചു. അനധികൃതമായി പശുവിനെ കടത്തിയതിന് അയ്യൂബിനെതിരെ ഗോരക്ഷാ പ്രവർത്തകർ പരാതി നല്‍കിയിരുന്നു.

 

Show Full Article
TAGS:cow protection 
Next Story