പി. ചിദംബരം ആഭ്യന്തര സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍
text_fieldsന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍െറ ആഭ്യന്തര സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി പി. ചിദംബരത്തെ നിയമിച്ചു. പേഴ്സനല്‍-നിയമ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആനന്ദ് ശര്‍മയായിരിക്കും. രാജ്യസഭയില്‍നിന്ന് പരിചയസമ്പന്നരായ രണ്ടു നേതാക്കളെ കോണ്‍ഗ്രസ് ഈ സ്ഥാനങ്ങളിലേക്ക് നിര്‍ദേശിച്ചത് മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ പാര്‍ട്ടിയുടെ പുതിയ തന്ത്രമായി വിലയിരുത്തപ്പെടുന്നുണ്ട്.
പ്രദീപ് ഭട്ടാചാര്യയെ മാറ്റിക്കൊണ്ടാണ് ചിദംബരത്തിന്‍െറ നിയമനം. രാജ്യസഭയില്‍നിന്ന് ഇ.എം. സുദര്‍ശന നാച്ചിയപ്പന്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ആനന്ദ് ശര്‍മയെ നിയമിച്ചത്. ജമ്മു-കശ്മീരിലും മറ്റും ആഭ്യന്തര സ്ഥിതി മോശമായ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരായ ആക്രമണത്തിന് മുന്‍ ആഭ്യന്തര മന്ത്രിയെ സഭാസമിതി അധ്യക്ഷസ്ഥാനത്തേക്ക് നിര്‍ദേശിച്ചത് കോണ്‍ഗ്രസിന് ഉപകരിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
