Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗണേശോത്സവത്തിനിടെ...

ഗണേശോത്സവത്തിനിടെ ആരാധകരുടെ തള്ളിക്കയറ്റം; മാധ്യമപ്രവര്‍ത്തകര്‍ക്കും ജനക്കൂട്ടത്തിനും നേരെ താരങ്ങളുടെ കൈയേറ്റം

text_fields
bookmark_border
ഗണേശോത്സവത്തിനിടെ ആരാധകരുടെ തള്ളിക്കയറ്റം; മാധ്യമപ്രവര്‍ത്തകര്‍ക്കും ജനക്കൂട്ടത്തിനും നേരെ താരങ്ങളുടെ കൈയേറ്റം
cancel

മുംബൈ: ഗണേശ വിഗ്രഹം നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ ജനക്കൂട്ടത്തിനുനേരെ താരങ്ങളുടെ കൈയേറ്റം. മാധ്യമപ്രവര്‍ത്തകര്‍ക്കും അടിയേറ്റു.
ഗണേശോത്സവത്തിന്  സമാപനം കുറിച്ചു വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യുന്ന ചടങ്ങിനിടെ ഋഷി കപൂറും രണ്‍ധീര്‍ കപൂറുമാണ് അക്രമാസക്തരായത്. വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് ചടങ്ങുകള്‍ ആരംഭിച്ചതോടെയാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ഗണേഷ വിഗ്രഹങ്ങളുമായി താരങ്ങള്‍ നടന്നുനീങ്ങുന്നത് ശ്രദ്ധയില്‍പെട്ട ആരാധകരടങ്ങുന്ന ജനക്കൂട്ടം ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നോട്ടുവന്നതോടെയാണ് ഇരുവരും പ്രകോപിതരായതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

ആരാധകരെ ബലംപ്രയോഗിച്ച് തള്ളിമാറ്റുന്നതിനിടെ മുന്നോട്ടുവന്ന പലര്‍ക്കും തൊഴിയേറ്റു. ഇതിനിടെ രണ്‍ധീര്‍ കൈമണി അടിച്ച് ഭജന പാടുന്നത് ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തൊഴിയേറ്റത്. പ്രകോപിതനായ രണ്‍ധീര്‍ കപൂര്‍ കാമറാമാനെയും റിപ്പോര്‍ട്ടറെയും ചവിട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newsganesh festival
Next Story