Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഗ്​നേഷ്​ മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍

text_fields
bookmark_border
ജിഗ്​നേഷ്​ മേവാനി ഗുജറാത്ത് പൊലീസ് കസ്റ്റഡിയില്‍
cancel

ന്യൂഡല്‍ഹി: ഉനയിലെ ദലിത് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഡ്വ. ജിഗ്നേഷ് മേവാനിയെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ ഇടതു സംഘടനകളോടൊത്ത് ദലിത് സ്വാഭിമാന റാലിയില്‍ പങ്കെടുത്ത് മടങ്ങി എത്തിയ മേവാനിയെ പൊലീസ് സംഘം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇദ്ദേഹം എവിടെ എന്നതു സംബന്ധിച്ച് വിവരം നല്‍കാന്‍ പൊലീസ് കൂട്ടാക്കുന്നില്ലെന്ന്​ സഹപ്രവര്‍ത്തകര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

അഹമ്മദാബാദിലെ രഹസ്യകേന്ദ്രത്തിലേക്ക് മേവാനിയെ മാറ്റിയതായാണ്​ റിപ്പോർട്ട്​. ജിഗ്‌നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് അന്യായമായി തടവില്‍ വയ്ക്കുന്ന പൊലീസ് നടപടിക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി പൊലിസ് ഡി.ജി.പിയെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും ദലിത് സംഘടനകള്‍ പുറത്തുവിട്ടു. #freejigneshmevani എന്ന ഹാഷ്​ ടാഗിൽ സോഷ്യൽ മീഡിയയിൽ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്​. 

 

ജിഗ്‌നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന്് അന്യായമായി തടവില്‍ വയ്ക്കുന്ന പൊലീസ് നടപടിയ്‌ക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി പൊലിസ് ഡി.ജി.പിയെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും ദളിത് സംഘടനകള്‍ പുറത്തുവിട്ടു. - See more at: http://www.doolnews.com/gujarat-police-arrested-jignesh-mevani-258.html#sthash.BqDKqNKA.dpuf ജിഗ്‌നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന്് അന്യായമായി തടവില്‍ വയ്ക്കുന്ന പൊലീസ് നടപടിയ്‌ക്കെതിരെയുള്ള ക്യാമ്പയിന്റെ ഭാഗമായി പൊലിസ് ഡി.ജി.പിയെ ബന്ധപ്പെടുന്നതിനായി ഫോണ്‍ നമ്പറും ദളിത് സംഘടനകള്‍ പുറത്തുവിട്ടു. - See more at: http://www.doolnews.com/gujarat-police-arrested-jignesh-mevani-258.html#sthash.BqDKqNKA.dpuf 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story