ബിഹാറിൽ മൃതദേഹത്തോട് അനാദരവ്: പൊലീസ് കെട്ടിവലിച്ചുകൊണ്ടുപോയത് മീറ്ററുകളോളം
text_fieldsവൈശാലി: ബിഹാറിൽ പൊലീസുകാർ മൃതദേഹത്തിെൻറ കഴുത്തിൽ കയർകെട്ടി വലിച്ചുകൊണ്ടുപോയത് മീറ്ററുകളോളം. വൈശാലി ജില്ലയിൽ ഗംഗാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തിയയാളുടെ മൃതദേഹത്തോടാണ് പൊലീസ് അനാദരവ് കാണിച്ചത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രണ്ട് മണിക്കൂർ കഴിഞ്ഞെത്തിയ പൊലീസ് മൃതദേഹം പുഴയിൽ നിന്നെടുക്കുകയും ജനക്കൂട്ടം നോക്കിനിൽക്കെ വാഹനത്തിലേക്ക് വലിച്ചിഴക്കുകയുമായിരുന്നു. എന്നാൽ ആംബുലൻസോ മറ്റ് ജോലിക്കാരെയോ ലഭിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് പൊലീസ് നൽകുന്ന വിശദീകരണം.
സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് രണ്ട് പൊലീസുകാരെ മുതിർന്ന ഉദ്യോഗസ്ഥർ സസ്പൻറ് ചെയ്തിട്ടുണ്ട്. ഏതാനും വർഷങ്ങൾക്കുമുമ്പും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസം ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയുടെ മൃതദേഹം കിലോമീറ്ററുകളോളം ഭർത്താവ് ചുമന്നത് വൻ വാർത്തയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
